മുംബൈ: കായിക ലോകത്തെ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഉസൈൻ ബോൾട്ട
മൈക്കൽ ജോർദാൻ എന്നിവരെ പോലെ ക്രിക്കറ്റ് ഫീൽഡിലെ തന്റെ വിളിപ്പേര് ട്രേഡ് മാർക് ആകാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോണി.
ക്യാപ്റ്റൻ കൂൾ ട്രേഡ് മാർക്ക് ആക്കാൻ താരം അപേക്ഷ നൽകിക്കഴിഞ്ഞു . ജൂൺ അഞ്ചിനാണ് ധോണി അപേക്ഷ നൽകിയത്. ട്രേഡ് മാർക്ക് രജിസ്ട്രേഷൻ വിവരം അനുസരിച്ച് സ്പോർട്സ് പരിശീലനം അനുബന്ധ സേവനങ്ങൾ ഇനി വിഭാഗത്തിലാണ് ക്യാപ്റ്റൻ കൂൾ ട്രേഡ് മാർക്ക് അപേക്ഷിച്ചിരിക്കുന്നത് ഇനിയുള്ള 120 ദിവസം ആരും എതിർപ്പുമായി വന്നില്ലെങ്കിൽ ക്യാപ്റ്റൻ കൂൾ എന്ന് പേര് ധോണിക്ക് മാത്രം സ്വന്തമായി 2023 ആണ് ധോണി ട്രേഡ് മാർക്ക് സ്വന്തമാക്കാനുള്ള നീക്കം തുടങ്ങിയത് .
ഏതു സമ്മർദ്ദ ഘട്ടങ്ങളിലും ടീമിനെ ശാന്തമായി നിയന്ത്രിക്കുന്ന ധോണിക്ക് ആരാധകർ നൽകിയ വിളിപ്പേരാണ് ക്യാപ്റ്റൻ കൂൾ .നേരത്തെ പ്രഭാ സ്കിൽ സ്പോർട്സ് കമ്പനി ക്യാപ്റ്റൻ കൂൾ ട്രേഡ് മാർക്ക് ആക്കാൻ അപേക്ഷ നൽകിയെങ്കിലും പിന്നീട് പിന്മാറി.