വാഹനം പഴയതാണോ ;ഇനി ഇന്ധനം കിട്ടില്ല;ഡൽഹിയിൽ ഇന്നുമുതൽ നിയന്ത്രണം

ന്യൂഡൽഹി: വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ന് മുതൽ ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെൻറ്റും ഡൽഹി പോലീസും ഗതാഗത വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുക .

സംസ്ഥാനത്തെ 350 പമ്പുകളിലാണ് ആദ്യഘട്ടത്തിൽ തീരുമാനം നടപ്പാക്കുക.ആദ്യ 100 പമ്പുകൾ ഡൽഹി പൊലീസ്, 59 പമ്പുകൾ ഗതാഗത വകുപ്പ്, 91 പമ്പുകൾ ഇരു വിഭാഗങ്ങളുടെയും സംയുക്ത സേന, അവസാന 100 പമ്പുകൾ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ എന്നിവർ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *