നവജാത ശിശുക്കളുടെ കൊലപാതകം :ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടത്തും

പുതുക്കാട് : രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ .ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടക്കും.

ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തില്‍ കുഴിമാന്തിയുള്ള പരിശോധന നടക്കുക. ഇന്നലെ ഇരുപ്രതികളെയും ആമ്ബല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു.

2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊന്നത്. 2024 ഓഗസ്റ്റ് 29ന് ചേട്ടന്റെ മുറിയില്‍ വച്ച്‌ രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു. രണ്ടു കൊലപാതകങ്ങള്‍ക്ക് ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി പെറുക്കി കർമ്മം ചെയ്യാനായി സൂക്ഷിച്ചത്. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *