ഡാർക്ക് വെബ് ലഹരി കേസ് :പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻ സി ബി; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും

കൊച്ചി : ഡാർക്ക് വെബ് ലഹരി കേസിൽ പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻ സി ബി. പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇതിനായി കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കും.

എഡിസൺ ബാബു അടക്കമുള്ള പ്രതികളെ നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വീണ്ടും
രണ്ടാഴ്ചത്തേക്ക് കൂടി കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതികളുടെ പ്രധാന ഇടപാടുകാരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതുവരെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിൽ ലഭ്യമായിട്ടില്ല. കേസിൽ അറസ്റ്റിലായെങ്കിലും പ്രതി ഡിയോളിന്റെ ഭാര്യ അഞ്ജുവിനെ ചോദ്യം ചെയ്യാനും എൻ സി ബി ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല കഴിഞ്ഞിട്ടില്ല.

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖലയാണ് എഡിസൺ തീർത്തതെന്നാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നൽകുന്ന സൂചനകൾ. രാജ്യത്ത് പത്തോളം സ്ഥലങ്ങളിലാണ് ഏജൻസി രണ്ടുദിവസമായി പരിശോധന നടത്തിയത്.

കെറ്റാ മേലോണ്‍ എന്ന ശൃംഖലയിലൂടെ നിരവധി പേര്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഭോപ്പാല്‍ ,ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇവരുടെ ശൃംഖല വ്യാപകമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എഡിസന്റെ വീട്ടില്‍നിന്ന് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ച 70 ലക്ഷം രൂപയുടെ എന്‍ സി ബി കണ്ടെത്തിയിരുന്നു .ലഹരി വില്‍പനയിലൂടെ ലഭിച്ച പണമാണ് ഇതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *