600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസത്തിനു പിൻഗാമിയുണ്ടാകുമെന്നു ഉറപ്പു നൽകി ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ. എന്നാൽ തൻ്റെ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്ന് ദലൈലാമ പറഞ്ഞു.തൻ്റെ മരണശേഷമേ പ്രഖ്യാപനമുണ്ടൂവെന്ന് ദലൈലാമ അറിയിച്ചു.
15-ാമത്തെ ദലൈലാമയെ കാത്ത് ധരംശാലയിലെ മക്ലിയോഡ്‌ഗഞ്ചിൽ പതിനായിരങ്ങളാണ് എത്തിയിരുന്നത്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നു പറഞ്ഞു ചൈന രംഗത്തെത്തിയിരുന്നു.എന്നാൽ ഇത് അംഗീകരിക്കില്ലെന്നും തന്റെ പിൻഗാമിയെ പ്രഖ്യാപിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നും ദലൈലാമ പറഞ്ഞു. തന്റെ ട്രസ്റ്റിന് മാത്രമേ അതിന് അവകാശമുള്ളുവെന്നും ദലൈലാമ വ്യക്തമാക്കി.
തന്റെ 90-ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ ദലൈലാമ അറിയിച്ചിരുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിൻ്റെ ജന്മദിനം. ജന്മദിനത്തിനോട് മുന്നോടിയായിരുന്നു ദലൈലാമ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്ന് അറിയിച്ചത്.