മാമി കേസിൽ ലോക്കൽ പോലീസിനെതിരെ ക്രൈം ബ്രാഞ്ച്; അന്വേഷണം വഴിമുട്ടിയതിൽ ഉന്നതർക്ക് പങ്ക്‌?

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​ന്റെ (മാ​മി -56) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ലോക്കൽ പോലീസിനെതിരെ ക്രൈം ബ്രാഞ്ച്. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്.

നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായി. സിസിടിവി ദൃശ്യങ്ങൾ മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് ആരോപിച്ചു. കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയെ കാണാതായിട്ട്​ ഒരുവർഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന്​ കഴിയാത്തത്​ കേസിൽ ഉന്നതർക്ക്​ പങ്കുള്ളതു കൊണ്ടാണെന്നും ആക്ഷേപമുണ്ട്.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്നത്തെ നടക്കാവ് എസ് എച്ച് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു. സിസിടിവി ശേഖരിച്ചില്ല എന്ന ആരോപണം ഉയർന്നപ്പോൾ വീണ്ടും ദൃശ്യങ്ങൾക്കായി ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും ദൃശ്യങ്ങൾ മാഞ്ഞു പോയിരുന്നു.

മാമി തിരോധാന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ മാമിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ഇത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അന്വേഷണം നല്ല രീതിയിൽ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. പ്രതികളിലേക്ക് എത്തും എന്ന ഘട്ടത്തിലാണ് സ്ഥലം മാറ്റം ഉണ്ടായത്. ഇതിനുപിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ട് എന്നും കുടംബം ആരോപിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ് പാല്‍ മീണ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നടക്കാവ് മുന്‍ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹന്‍,സീനിയര്‍ സിപിഓ എം പി ശ്രീകാന്ത്,കെ കെ ബിജു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിർദേശം.

എ.ഡി.ജി.പി അജിത്​കുമാറിന്​ മാമി വധക്കേസിൽ പങ്കുണ്ടെന്ന ആരോപണവുമായി പി.വി. അൻവർ എം.എൽ.എ രംഗത്തുവരികയും വിഷയം വിവാദമാവുകയും ചെയ്തതിനെ തുടർന്നാണ്​ അന്വേഷണത്തിനാഴി പ്രത്യേക സംഘത്തെ നിയോഗിച്ച്​ സർക്കാർ ഉത്തരവിട്ടത്.

2023 ആ​ഗ​സ്റ്റ് 21നാ​ണ് ന​ഗ​ര​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. 22ന് ​ത​ല​ക്കു​ള​ത്തൂ​രി​ൽ ഫോ​ൺ ഓ​ണാ​യി ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും വി​ളി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് വീണ്ടും ഓ​ഫാ​യി. മാ​മി​യെ കാ​ണാ​നി​ല്ലെ​ന്ന് അ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ന​ട​ക്കാ​വ് പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​യി​രു​ന്ന രാ​ജ്പാ​ൽ മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​മാ​സം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യില്ല.

Leave a Reply

Your email address will not be published. Required fields are marked *