വാർഷിക ഫീസ് ഈടാക്കാത്ത 5 മികച്ച ക്രെഡിറ്റ് കാർഡുകൾ

Credit Card

ക്രെഡിറ്റ് കാർഡുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ നിത്യഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ക്രെഡിറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണ്. എളുപ്പത്തിൽ ഇടപാട് നടത്താനും ഇഎംഐയില്‍ ഗാഡ്ജറ്റുകള്‍ വാങ്ങാനും ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും ക്രെഡിറ്റ് കാർഡുകളാണ് പലരും ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിരക്കുകളിൽ പ്രധാനപ്പെട്ടതാണ് വാർഷിക ഫീസ്.

നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാര്‍ഡിന് ഉയർന്ന വാർഷിക ഫീസ് ഈടാക്കാറുണ്ട്. എന്നാൽ, യാതൊരുവിധ വാർഷിക ഫീസും ഈടാക്കാത്ത കാർഡുകളും ലഭ്യമാണ്. ഇത്തരത്തിൽ ഉപയോക്താക്കളിൽ നിന്നും വാർഷിക ഫീസ് ഈടാക്കാത്ത അഞ്ച് ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് അറിയാം.

  1. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്

ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് യാതൊരു വിധ ഫീസും ഈടാക്കുന്നില്ല. വാർഷിക പരിപാലന ഫീസുകളും ഈടാക്കാത്ത കാർഡാണിത്. കാർഡ് ഉപയോഗത്തിലൂടെ നേടുന്ന റിവാർഡ് പോയിന്റുകൾക്ക് പരിധിയും കാലാവധിയും (എക്സ്പയറി) നിശ്ചയിച്ചിട്ടില്ല ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഇടപാടുകൾ നടത്തുമ്പോൾ ആമസോൺ പ്രൈം വരിക്കാർക്ക് 5% ക്യാഷ്ബാക്ക് ഓഫറും മറ്റുള്ള ഉപയോക്താക്കൾക്ക് ആമസോണിലെ ഇടപാടുകളിൽ 3% നിരക്കിലും ക്യാഷ്ബാക്ക് ലഭിക്കും.

  1. ഐഡിഎഫ്സി ഫസ്റ്റ് മില്ലേനിയ ക്രെഡിറ്റ് കാർഡ്

വാർഷിക ഫീസ് നൽകേണ്ടതില്ലെന് സൗകര്യം ഐഡിഎഫ്സി ഫസ്റ്റ് മില്ലേനിയ ക്രെഡിറ്റ് കാർഡുകളെ ജനപ്രിയമാക്കുന്നു. കുടിശ്ശിക വരുത്തിയാൽ കാർഡ് പ്രതിമാസം 0.75% മുതൽ 3.5% വരെ കുറഞ്ഞ പലിശ നിരക്ക് (APR) ഈടാക്കും. പേടിഎം മൊബൈൽ ആപ്പിൽ 100 ​​രൂപ വരെയുള്ള സിനിമാ ടിക്കറ്റുകൾക്ക് 25% കിഴിവ്, ഒരു വർഷം മൂന്ന് മാസത്തിനിടെ നാല് കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് സന്ദർശനം, 1399 രൂപയുടെ സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ്, ഇന്ത്യയിലുടനീളമുള്ള എല്ലാ ഇന്ധന സ്റ്റേഷനുകളിലും പ്രതിമാസം 200 രൂപ വരെയുള്ള പേയ്മെന്റുകൾക്ക് 1% ഇന്ധന സർചാർജ് ഒഴിവാക്കൽ, 300 ലധികം മർച്ചന്റ് ഓഫറുകൾ, വർഷം മുഴുവനും 1500 അധികം റെസ്റ്റോറന്റുകളിൽ 20% വരെ കിഴിവ് എന്നിവയൊക്കെ കാർഡിന്റെ പ്രത്യേകതകളാണ്.

  1. ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ചിപ് ക്രെഡിറ്റ് കാർഡ്

ഈ കാർഡിന് ജോയിനിങ് ഫീസ് ഇനത്തിലോ രണ്ടാം വർഷം മുതൽ വാർഷിക പരിപാലന ഫീസ് (എഎംസി) ഇനത്തിലോ യാതൊരു നിരക്കുകളും ഐസിഐസിഐ ബാങ്ക് ഈടാക്കുന്നില്ല. വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് നൽകുന്ന ഇടപാടിൽ സർചാർജ് ഒഴിവാക്കിയിട്ടുണ്ട്.

  1. എച്ച്എസ്ബിസി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

ജോയിനിങ് ഫീസ് ഇനത്തിലോ രണ്ടാം വർഷം മുതൽ വാർഷിക പരിപാലന ഫീസ് ഇനത്തിലോ യാതൊരുവിധ നിരക്കുകളും ഉപയോക്താക്കളിൽ ഈടാക്കുന്നില്ല. വാഹനങ്ങളുടെ ഇന്ധനം നിറയ്ക്കുന്നതിനുള്ള ബിൽ പേയ്മെന്റിൽ വാർഷികമായി 3,000 രൂപ വരെ സർചാർജ് ഇനത്തിൽ ഇളവ് നൽകും. ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തിയുള്ള ഓരോ 150 രൂപയുടെ ഇടപാടിനും രണ്ട് റിവാർഡ് പോയിന്റ് വീതം ലഭിക്കും.

  1. വൺകാർഡ് ക്രെഡിറ്റ് കാർഡ്

വൺകാർഡ് ക്രെഡിറ്റ് കാർഡ് ജോയിനിങ് ഫീസ് ഇനത്തിലോ രണ്ടാം വർഷം മുതലുള്ള വാർഷിക പരിപാലന ഫീസ് ഇനത്തിലോ യാതൊരുവിധ നിരക്കുകളും ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *