തിരുവനന്തപുരം : കൊവിഡ് കേസുകൾ വർധിച്ചു വരുന്ന വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി.
കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി.
കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.