സർവീസ് പോര- ഇൻഡിഗോയ്ക്ക് പിഴയിട്ട് കോടതി

വിമാനയാത്രക്കാരിക്ക് വൃത്തിയില്ലാത്ത സീറ്റ് നൽകിയ വിമാനക്കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി.
ദില്ലി തർക്ക പരിഹാര കമ്മീഷനാണ് ശിക്ഷ വിധിച്ചത്. ടിക്കറ്റെടുത്ത് യാത്രയ്ക്ക് എത്തിയ സ്ത്രീയ വൃത്തിയില്ലാത്ത സീറ്റ് നൽകി അപമാനിച്ചതിൽ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവ്. ബാക്കുവിൽ നിന്ന ദില്ലിയിലേക്ക് ടിക്കറ്റെടുത്ത യുവതി നൽകിയ പരാതിയിലാണ് നടപടി.

ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് പിങ്കി എന്ന സ്ത്രീ ബാക്കുവില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്തത്. വൃത്തിഹീനമായതും കറപിടിച്ചതുമായ സീറ്റാണ് തനിക്ക് വിമാനത്തില്‍ ലഭിച്ചതെന്നായിരുന്നു ഇവരുടെ പരാതി. ഇതേക്കുറിച്ച് ഇന്‍ഡിഗോ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ അവരത് കാര്യമാക്കിയില്ലെന്നും പകരം സംവിധാനം ഒരുക്കിയെങ്കിലും അതിന് മര്യാദ പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ആ സമയത്ത് ശ്രമിച്ചാൽ കൃത്യമായ പരിഹാരം കാണാൻ കഴിയുമായിരുന്നിട്ടും അതിന് അവസരമുണ്ടാക്കിയില്ല എന്നത് കൂടി പരിഗണിച്ചാണ് തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

എന്നാൽ യാത്രക്കാരി നേരിട്ട ബുദ്ധിമുട്ട് വിമാനത്തിലെ ജീവനക്കാർ ശ്രദ്ധിച്ചിരുന്നതായും ഇവര്‍ക്ക് മറ്റൊരുസീറ്റ് നല്‍കിയതായും ഇന്‍ഡിഗോ പറഞ്ഞു. എന്നാല്‍, വിമാനക്കമ്പനിയുടെ സേവനത്തില്‍ പോരായ്മുണ്ടായെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം നഷ്ടപരിഹാരം വിധിച്ചത്. യാത്രക്കാരി നേരിട്ട പ്രയാസത്തിനും വേദനയ്ക്കും മാനസികപ്രയാസത്തിനുമുള്ള നഷ്ടപരിഹാരമായാണ് പിഴ വിധിച്ചത് . ഒന്നരലക്ഷം രൂപ പിഴയിനത്തിലും 25,000 രൂപ കോടതി ചെലവ് ഇനത്തിലുമാണ് നൽകേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *