തരൂര്‍ താരപ്രചാരകനെന്ന് കോണ്‍ഗ്രസ്, പട്ടിക പുറത്തുവിട്ട് ദേശീയ നേതൃത്വം

ശശി തരൂരിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. തരൂരിനെ ഉള്‍പ്പെടുത്തിയത് താര പ്രചാരകരുടെ പട്ടികയിലാണെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ്‌കേരളത്തിലെ താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ടു. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ ശശി തരൂരും ഉള്‍പ്പെട്ടിട്ടുണ്ട്. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയില്‍ എട്ടാമതാണ് തരൂരിന്റെ പേര്.
കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുന്‍ഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരന്‍ എന്നിവര്‍ക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. കൊടിക്കുന്നേല്‍ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയില്‍ പത്താമതുമാണ്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പേര് പതിനാലാമതാണ്. പാര്‍ട്ടിയില്‍ തരൂരിന് എത്രമാത്രം പ്രാധാന്യം ലഭിക്കുന്നെന്ന് സൂചിപ്പിക്കുന്നതാണ് താര പട്ടിക.
എന്നാല്‍ താരപ്രചാരകനെ എന്തുകൊണ്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ലെന്ന് ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. തരൂര്‍ വിദേശ പര്യടനത്തിനായതിനാലാണ് ക്ഷണിക്കാന്‍ കഴിയാതിരുന്നതെന്ന് നേതാക്കള്‍ പറയുന്ന. ക്ഷണിക്കാതെ തന്നെ പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നാണ് മുതിര്‍ന്ന് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *