എന്താണ്  സിഎംഎ? ജോലി സാധ്യത മുതൽ വരുമാന പ്രതീക്ഷകൾ വരെ, അറിയേണ്ടതെല്ലാം

പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്. 

എന്താണ് സിഎംഎ?

മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പവും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതും  അധിക പഠനച്ചിലവില്ലാ ത്തതുമായ കോഴ്സാണ് സെർട്ടിഫൈഡ് മാനേജ്മന്റ് അക്കൗണ്ടൻസി അഥവാ സിഎംഎ. അക്കൗണ്ട് മാനേജ്മെന്റിലും ഫിനാൻസ് മാനേജ്മെന്റിലും ജോലി സ്വന്തമാക്കാനാവുന്ന പ്രൊഫെഷണൽ കോഴ്സ് കൂടി ആണ് സിഎംഎ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് കോഴ്സ് നടത്തുന്നത്. 

സാമ്പത്തിക ആസൂത്രണം, സാമ്പത്തിക വിശകലനം, സാമ്പത്തിക നിയന്ത്രണം, പ്രൊഫഷണൽ എത്തിക്സ് എന്നിവയെല്ലാം സിഎംഎ പഠനത്തിൽ ഉൾപ്പെടുന്നു. ഏകദേശം  സിഎ പോലെ തന്നെയാണ് സിഎംഎയും. പഠിക്കാൻ എളുപ്പം സിഎംഎ ആണ്. സി പോലെ തന്നെ സിഎംഎയ്ക്കും ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ എന്നി കോഴ്സുകൾ പാസ്സാകണം.ഈ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്.  പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികൾക്ക് ഫൗണ്ടേഷൻ കോഴ്സിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 

വർഷത്തിൽ രണ്ടുതവണ ഫൗണ്ടേഷൻ പരീക്ഷ നടക്കുന്നത്. ജൂൺ /ഡിസംബർ മാസങ്ങളിൽ ആണ് ഫൗണ്ടേഷൻ എക്സാമിനേഷൻ. ജൂണിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ ജനുവരി 31ന് മുൻപും ഡിസംബറിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31ന് മുമ്പും ഐസിഎഐ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഫീസ് 6000 രൂപ. ബിരുദധാരികളെ ഫൗണ്ടേഷൻ  കോഴ്സിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഇവർക്ക് നേരിട്ട്   ഇന്റർമീഡിയറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് തലങ്ങളിൽ ചേരാം.

സിഎംഎ അവസരങ്ങൾ?

ലോകമെമ്പാടുമുള്ള അക്കൗണ്ടന്റുമാർക്കും ബിസിനസ്സിൽ പ്രവർത്തിക്കുന്ന സാമ്പത്തിക പ്രൊഫഷണലുകൾ ക്കുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎംഎ (Institute of management accountants ) സിഎംഎയ്ക്ക് വളരെയധികം മൂല്യം നൽകുന്നുണ്ട്. ഒരു ആഗോള അംഗീകൃത കോഴ്സാണ് സിഎംഎ. 

മാനേജ്മെന്റ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ മാനേജുമെന്റ് തുടങ്ങിയ കാര്യങ്ങളിൽ അറിവ് ലഭിക്കുന്നതിനൊപ്പം ഇന്ത്യയിലും ലോകമെമ്പാടും നിരവധി തൊഴിൽ അവസരങ്ങളാണ് സിഎംഎ സൃഷ്ടിക്കുന്നത്. ഇന്റർമീഡിയറ്റ് പാസ്സായാൽ തന്നെ ജോലി ലഭിക്കും. ഫൈനലിന് ശേഷം സ്വന്തമായി പ്രാക്ടീസ് ചെയ്യാം. 

 മാനേജിങ് ഡയറക്ടർ, ഫിനാൻസ് ഡയറക്ടർ, ചീഫ് ഫിനാൻസ് ഓഫിസർ, ഫിനാൻഷ്യൽ കൺട്രോളർ, കോസ്റ്റ് കൺട്രോളർ തുടങ്ങി നിരവധി ജോലി സാധ്യതകൾ ഇതിനുണ്ട്.   ജോലി ചെയ്യുന്ന ആളുടെ എക്സ്പീരിയൻസും ജോലി ചെയ്യുന്ന സ്ഥലവും അനുസരിച്ച് സാലറിയിലും വ്യത്യാസം വരും.

Leave a Reply

Your email address will not be published. Required fields are marked *