മധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആണ് സുഹൃത്ത് കഴുത്തറുത്തു കൊന്നു. നര്‍സിങ്പൂര്‍ ജില്ലാ ആശുപത്രിക്കുള്ളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതക ശേഷം ആണ് സുഹൃത്ത് അഭിഷേക് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നര്‍സിങ്പൂര്‍ സ്വദേശി സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. തന്നെ ചതിക്കാന്‍ ശ്രമിച്ചതിനാലാണ് സന്ധ്യയെ കൊലപ്പെടുത്തിയതെന്ന് അഭിഷേക് പൊലീസിന് മൊഴി നല്കി.
പ്ലസ് ടു വിദ്യാര്‍ഥിയായ സന്ധ്യ ചൌധരിയെ ആണ്‍സുഹൃത്ത് അഭിഷേക് കഴുത്തറുത്ത് കൊല്ലുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇന്നാണ്. കത്തി ഉപയോഗിച്ച് സന്ധ്യയുടെ കഴുത്തു മുറിച്ച ശേഷം അഭിഷേക് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജൂണ്‍ 27നായിരുന്നു നര്‍സിങ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ദാരുണമായ കൊലപാതകം നടന്നത്.
ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിചയക്കാരിയെ കാണാന്‍ എത്തിയതായിരുന്നു സന്ധ്യ ചൗധരി. ഉച്ചയ്ക്ക് 2.30ന് അഭിഷേക് ആശുപത്രിയില്‍ എത്തി. സന്ധ്യയുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം അഭിഷേക് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച അഭിഷേകിന്റെ കഴുത്തില്‍ മുറിവുണ്ട്. ജില്ലാ ആശുപത്രിക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട അഭിഷേകിനെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. സന്ധ്യയും അഭിഷേകം സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പിന്നീട് സൗഹൃദമായി വളര്‍ന്നു.
രണ്ടുവര്‍ഷമായി ഇരുവരും സൗഹൃദത്തിലാണ്. സന്ധ്യ തന്നെ ചതിക്കുകയാണെന്നും, മറ്റൊരാളുമായി സൗഹൃദത്തിലാണെന്നും അഭിഷേക് സംശയിച്ചു. ഈ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.