സുംബ ഡാന്‍സ് വിവാദത്തില്‍ ചര്‍ച്ച നടത്തി പരിഹാരമുണ്ടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌കൂളുകളില്‍ തമ്മിലടിയും പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ല.സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചക്ക് തയ്യാറാകണം. എതിര്‍ക്കുന്നവരുടെ അഭിപ്രായം കൂടി കേള്‍ക്കണം. അവര്‍ പറയുന്നതില്‍ കാര്യമുണ്ടോ എന്ന് നോക്കണം.
ശശി തരൂരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനം പറയേണ്ടത്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് ഞാന്‍ സ്വീകരിച്ചത്. അദ്ദേഹത്തെ തള്ളിക്കളയുന്ന സമീപനം ഞാന്‍ സ്വീകരിച്ചിട്ടില്ല
പി വി അന്‍വറിന്റെ മുന്നണി പ്രവേശനം പി വി അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. വാതില്‍ അടച്ച നിലയില്‍ തന്നെയാണ്. ഭാവിയിലെ കാര്യം എനിക്ക് പറയാന്‍ പറ്റില്ല. എ എ റഹീമിന് രമേശ് ചെന്നിത്തലയുടെ മറുപടി. റഹീമിന്റെത് കള്ള പ്രചാരണം. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചാല്‍ വേണ്ട എന്ന് പറയാന്‍ കഴിയില്ല. യുഡിഎഫില്‍ ചേരാനോ ഘടകകക്ഷിയാക്കാനോ ഉള്ള തീരുമാനമെടുത്തിട്ടില്ല. ജെ എസ് കെ വിവാദം ജാനകി എന്ന പേരിട്ടാല്‍ എന്ത് അപകടമാണ് ഉണ്ടാവുക. തെറ്റായ നടപടിയായിപ്പോയി. കേന്ദ്രമന്ത്രി ആയതുകൊണ്ടാണ് സുരേഷ് ഗോപിക്ക് പ്രതികരിക്കാന്‍ പറ്റാത്തതെന്നും ചെന്നിത്തല പറഞ്ഞു.