കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് എ.കെ. ആന്റണി

നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇനിയുള്ള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും ആരു വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരില്ലെന്നും എല്‍ഡിഎഫിന്റെ അധ്യായം അടഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. നിലമ്പൂരിലെ വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അഹങ്കരിക്കരുതെന്നും കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
‘നിലമ്പൂരില്‍ യുഡിഎഫിന് വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നു. ആര്യാടന്‍ മുഹമ്മദിന്റെ ഓര്‍മകള്‍ നിലമ്പൂരില്‍ നിറഞ്ഞു നില്‍ക്കുന്നു. ആര്യാടന്‍ തിരിച്ചുവന്നിരിക്കുന്നു. അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളതെന്ന് ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *