കോൺഗ്രസിലെ ക്യാപ്റ്റൻ ചർച്ച അനാവശ്യം : മാത്യു കുഴൽനാടൻ എംഎൽഎ

വിവാദത്തിൽ പാർട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റൻ, കപ്പിത്താൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തകർ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ വിജയം പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാ സം അനാവശ്യ ചർച്ചകൾ വഴി ഇല്ലാതാക്കരു തെന്നും നേതൃത്വത്തോട് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചതിൽ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പി ച്ചിരുന്നു. തന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആ ക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വി മർശനം ഉന്നയിച്ചത്. താൻ പറഞ്ഞത് ടീം യുഡി എഫ് എന്നാണെന്നും തന്നെ ക്യാപ്റ്റൻ എന്ന് വി ശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശൻ്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *