അമ്മയുടെ റെസിപ്പി രക്ഷയായി, സ്വന്തം ബ്രാൻഡിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച് 20 കാരൻ

കുട്ടിക്കാലത്ത്, ഉത്സവ സമയത്ത് അമ്മ വീട്ടിൽ ഉണ്ടാക്കിയിരുന്ന മധുര പലഹാരമായ ടെകുവ തിലക് എന്ന കുട്ടിക്ക് വളരെ ഇഷ്ടമായിരുന്നു. ബിഹാറി വീടുകളിൽ, പ്രത്യേകിച്ച് ഛാഠ് പൂജ സമയത്താണ് ഗോതമ്പ് മാവ്, ശർക്കര, നെയ്യ് എന്നിവ ചേർത്ത് ഈ മധുര പലഹരാം തയ്യാറാക്കിയിരുന്നത്. മധുരവും മസാലകളും ചേർത്ത സുഗന്ധം വീട്ടിൽ നിറഞ്ഞു നിൽക്കുമായിരുന്നു. ചെറുപ്പത്തിൽ കഴിച്ചിരുന്ന ഈ പലഹാരം വലുതായപ്പോൾ തിലകിന് ഒരു ബിസിനസ് ആശയത്തിന്റെ അടിത്തറയായി മാറി.

ഗുവാഹത്തി ആസ്ഥാനമായുള്ള തിലക് പണ്ഡിറ്റിന്, തന്റെ 20-ാം വയസിൽ അമ്മ വീട്ടിൽ തയ്യാറാക്കിയിരുന്ന ടെകുവയെ ‘ദേശി തേസി’ എന്ന ഒഫുഡ് സ്റ്റാർട്ടപ്പാക്കി മാറ്റി. ഗുവാഹത്തിയിലെ ഒരു ബിഹാറി കുടുംബത്തിൽ വളർന്ന തിലക്, പരമ്പരാഗത ഛാഠ് ആചാരങ്ങളുടെ ഭാഗമായി തന്റെ കുടുംബം എല്ലാ വർഷവും ടെകുവകൾ തയ്യാറാക്കുന്നത് കണ്ടാണ് വളർന്നത്. എന്നാൽ, ഒരു കോളേജ് ഫെസ്റ്റിവലിലാണ് തിലക് അതിന്റെ യഥാർത്ഥ സാധ്യത തിരിച്ചറിഞ്ഞത്.

അവിടെ ഒരു ചെറിയ സ്റ്റാളിൽ തന്റെ അമ്മ വീട്ടിൽ ഉണ്ടാക്കിയ ടെകുവകൾ വിൽക്കാൻ തീരുമാനിച്ചു. പിന്നീട് സംഭവിച്ചത് തിലകിനെ അത്ഭുതപ്പെടുത്തി. സ്റ്റോക്ക് നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നു. മാത്രമല്ല, കൂടുതൽ ഓർഡർ തരാമെന്ന് പറഞ്ഞുകൊണ്ട് ആളുകൾ സമീപിച്ചു. അപ്പോൾ തന്നെ തിലകന് ഇതിൽ എന്തോ സാധ്യത മറഞ്ഞിരിപ്പുണ്ടെന്ന് മനസിലായി.

കുടുംബത്തിന്റെ പിന്തുണയോടെ ഒരു ബ്രാൻഡ് കെട്ടിപ്പടുക്കൽ

യാതൊരു വിധ ബിസിനസ് പരിചയമോ നിക്ഷേപകരുടെ പിന്തുണയോ തിലകിന് ഇല്ലായിരുന്നു. എല്ലാം സ്വയം പഠിച്ചു. ഒരു ഓൺലൈൻ സ്റ്റോർ നടത്തുന്നതു മുതൽ ഓർഡർ എടുക്കുന്നതും പാക്കിങ്ങും കൈകാര്യം ചെയ്യുന്നതുവരെ, ഒരു ഫുഡ് ബിസിനസ് നടത്തുന്നതിന്റെ എല്ലാ വശങ്ങളും പഠിച്ചു.

കുടുംബത്തിന്റെ പിന്തുണയോടെ, സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നാണ് ഉത്പാദനം ആരംഭിച്ചത്. തുടക്കത്തിൽ, ഓർഡറുകൾ കുറവായിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം രാജ്യമെമ്പാടുനിന്നും പതിവായി ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഒരുകാലത്ത് ടെകുവ ആസ്വദിക്കാൻ ഛാഠ് ആഘോഷസമയത്തിനായി കാത്തിരുന്നവരുടെ വീട്ടുവാതിൽക്കൽ തിലകിന്റെ സംരംഭത്തിലൂടെ വീട്ടുവാതിൽക്കൽ എത്തുന്നു.

പാരമ്പര്യവുമായുള്ള ആഴത്തിലുള്ള ബന്ധമാണ് ദേശി തേസിയെ വേറിട്ടു നിർത്തുന്നത്. ഈ പാചകക്കുറിപ്പുകൾ യഥാർത്ഥ ബിഹാറി രുചികളോട് വിശ്വസ്തത പുലർത്തുന്നതാണ്. ഇത് വെറുമൊരു ലഘുഭക്ഷണമല്ല, മറിച്ച് ഗൃഹാതുരത്വത്തിന്റെ രുചി സമ്മാനിക്കുന്നു. ഇതാണ് തിലകിന്റെ സംരംഭത്തിന്റെ വിജയവും.

Leave a Reply

Your email address will not be published. Required fields are marked *