എംബിഎ പഠനം ഉപേക്ഷിച്ച് കൂൺ കൃഷി തുടങ്ങി; മാസം സമ്പാദിക്കുന്നത് 13 ലക്ഷം

രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ജനിച്ച ശങ്കർ മീണ ഗോതമ്പിന്റെയും കുടുക് കൃഷിയുടെയും നടുവിൽ കളിച്ചുകൊണ്ടാണ് വളർന്നത്. വലുതായപ്പോൾ, കാലാവസ്ഥ വ്യതിയാനം മൂലം വിളകൾ നശിക്കുന്നതും, രാവും പകലും അച്ഛൻ കൃഷിക്കായി കഠിനാധ്വാനം ചെയ്യുന്നതുമാണ് കണ്ടത്.വീട്ടിലെ കഷ്ടപ്പാടുകൾ കണ്ടു വളർന്നതിനാൽ തന്നെ സ്ഥിരമായ വരുമാനം കണ്ടെത്തുന്നതിനായി കൊമേഴ്‌സിൽ ഉന്നത പഠനം പൂർത്തിയാക്കി. തുടർന്ന് എംബിഎ പഠിക്കാനായി ആർ‌എ പോഡാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ചേർന്നു. എന്നാൽ, 2012 ൽ തന്റെ ആദ്യ സെമസ്റ്റർ പൂർത്തിയാക്കിയ ഉടൻ തന്നെ ശങ്കർ കോളേജ് വിട്ടു.

രണ്ടു വർഷങ്ങൾക്കു ശേഷം, ശങ്കർ ‘ജീവൻ മഷ്റൂം’ എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ടു. ബട്ടൺ, ഓയിസ്റ്റർ, ലയൺസ് മേൻ, പാഡി സ്ട്രോ, ഷിറ്റേക്ക്, ഗാനോഡെർമ, പോർട്ടോബെല്ലോ തുടങ്ങി നിരവധി കൂൺ ഇനങ്ങളുടെ വിത്തുകൾ വികസിപ്പിച്ച് വിൽക്കാൻ തുടങ്ങി. ഇന്ന്, ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ശങ്കറിന്റെ ബിസിനസ് വളർന്നു കഴിഞ്ഞു. അയൽരാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ, യുഎഇ എന്നിവിടങ്ങളിലേക്ക് തന്റെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. നിലവിൽ, അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 13 ലക്ഷം രൂപയാണ്.

കൂൺ കൃഷിയുടെ ആശയം

ശങ്കറിന് എംബിഎ ഉപേക്ഷിക്കാനുള്ള തീരുമാനം എളുപ്പമുള്ളതായിരുന്നില്ല. “ആളുകൾ എന്റെ കഴിവിനെ സംശയിച്ചു, ഈ പ്രായത്തിൽ ഒരു ബിസിനസ് തുടങ്ങുന്നതിനുപകരം എന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. ഗ്രാമവാസികളുടെ വാക്കുകൾ ചെവി കൊള്ളാതെ ഞാൻ ഒന്നാം സെമസ്റ്ററിനുശേഷം കോളേജ് ഉപേക്ഷിച്ചു,” അദ്ദേഹം പറഞ്ഞു.

കോളേജ് പഠനം ഉപേക്ഷിച്ച ശേഷം, കൂൺ കൃഷിയിൽ ഒരു കൈ നോക്കാൻ തുടങ്ങി. “അക്കാലത്ത് ഈ ഉൽപ്പന്നം പുതിയതായിരുന്നു, ഹോട്ടലുകളിൽ വളരെ പ്രചാരത്തിലായിരുന്നു. ഭാവിയിൽ ഈ ബിസിനസ് കുതിച്ചുയരുമെന്ന് എനിക്കറിയാമായിരുന്നു.” 2015-ൽ, കൂൺ കൃഷിയെക്കുറിച്ച് മനസിലാക്കാൻ ശങ്കർ സോളനിലെ ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ചിലേക്ക് പോയി. തിരിച്ചെത്തിയ ഉടൻതന്റെ വീട്ടിലെ ഒരു ചെറിയ മുറി ഒഴിപ്പിച്ച് കൂൺ കൃഷിക്കുള്ള അടിത്തറ ഒരുക്കി.”

രാജസ്ഥാനിൽ കൂൺ വിത്തുകൾ ഉത്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് പോലും ഇല്ലെന്ന് ഞാൻ ശ്രദ്ധിച്ചു. വിത്തുകൾ ശേഖരിക്കാൻ ആളുകൾ ഹിമാചൽ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇതിനെ വേറിട്ടൊരു അവസരമായി ഞാൻ കണ്ടു. പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം 9 ലക്ഷം രൂപ വായ്പ നേടി. വായ്പാ തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക പിന്തുണയോടെ, 9,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരുലാബ് സ്ഥാപിച്ചു.

അഞ്ച് വർഷത്തിനുശേഷം, 2017 ൽ തന്റെ കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ, കൂണിന് ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഇന്ന്, ശങ്കർ തന്റെ ലാബിൽ 80 ടൺ വരെ കൂണുകൾ ഉത്പാദിപ്പിക്കുന്നു. കിലോഗ്രാമിന് 90-115 രൂപ വരെ വിലയുള്ള അദ്ദേഹത്തിന്റെ കൂണുകൾക്ക് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ്, അസം തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ വലിയ ഡിമാൻഡുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *