സഹോദരന്‍ യുവതിയെ അടിച്ചുകൊന്നു

തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഹീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 14നാണ് ഷെഹീന മണ്ണന്തലയില്‍ ഹോം സ്റ്റേയില്‍ ഷംസാദിന്റെ പേരില്‍ മുറിയെടുത്തത്. മാതാപിതാക്കളാണ് ഷെഹീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്.
സംശയം തോന്നിയ ഇവര്‍ മണ്ണന്തല പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷെഹീനയുടെ ശരീരത്തില്‍ മര്‍ദനത്തില്‍ പരുക്കേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *