ബോംബ് ഭീഷണി: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം നാഗ്പൂരില്‍ ഇറക്കി

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. രാവിലെ 9:31-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 6 ഇ 648 നമ്പര്‍ വിമാനത്തില്‍ 157 യാത്രക്കാരുണ്ടായിരുന്നു.
വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് നാഗ്പൂരില്‍ ലാന്‍ഡിങ് നടന്നത്. നിലവില്‍ യാത്രക്കാരെല്ലാം വിമാനത്താവള ടെര്‍മിനലിലാണുള്ളത്. വിമാനത്തില്‍ വിശദമായ പരിശോധന തുടരുകയാണ്. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചെന്നും അന്വേഷണം നടക്കുന്നുവെന്നും നാഗ്പുര്‍ ഡിസിപി ലോഹിത് മാദാനി പറഞ്ഞു.
രാവിലെ 9.31ന് കൊച്ചിയില്‍നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിശോധനകള്‍ക്ക് ശേഷം വിമാനം ഡല്‍ഹിക്ക് പോകുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *