ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ (35) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് അനുരാധ ചികിത്സയ്ക്കായി മന്ത്രവാദിയായ ചന്തുവിനെ സമീപിച്ചത്. ചികിത്സയുടെ ഭാഗമായി ശുചിമുറി വെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിച്ചതിനു പിന്നാലെയാണ് അനുരാധയുടെ മരണമെന്നാണ് റിപ്പോർട്ട്.
കേസെടുത്തതിനു പിന്നാലെ ചന്തു പൊലീസിൽ കീഴടങ്ങി. ഇയാളുടെ സഹായികൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.അനുരാധയ്ക്കു ബാധ പിടിച്ചതാണ് എന്നാണ് ചന്തുവിന്റെയും ഭാര്യ ശബ്ത്തിന്റെയും കണ്ടെത്തൽ. ബാധയെ പുറത്താക്കാൻ ശക്തമായ മുടി പിടിച്ചു വലിക്കുകയും കഴുത്തു പിന്നോട്ട് വളച്ചു പിടിക്കുകയും ചെയ്തു. തുടർന്ന് മാലിന്യം നിറഞ്ഞ വെള്ളം കുടിക്കാൻ നിർബന്ധിപ്പിച്ചു.ഇതാണ് മരണ കാരണമായി പോലീസ് പറയുന്നത്. അമ്മയ്ക്കൊപ്പമാണ് അനുരാധ മന്ത്രവാദിക്കരികിലെത്തിയത്.