വെറും 50 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആർക്കും പ്രയാസം തോന്നിയേക്കാം. ഇനി വിശ്വസിക്കാതിരിക്കേണ്ട. 50 രൂപ സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിച്ച് ഏതൊരു വ്യക്തിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാൻ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റിന്റെ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്.
പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സേവിങ്സ് സ്കീം വഴി ദിവസം 50 രൂപ മാറ്റിവച്ച് 5 വർഷത്തിനുള്ളില്‍ നല്ലൊരു തുക സമ്പാദിക്കാന്‍ ആർക്കും കഴിയും. ചെറിയ തുക മാറ്റിവച്ച് വലിയൊരു സമ്പാദ്യം ലക്ഷ്യമിടുന്ന സാധാരണക്കാർക്ക് അനുയോജ്യമായ പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ളതിനാൽ ഒരു സുരക്ഷിത നിക്ഷേപമാണിത്.
50 രൂപ മാറ്റിവച്ച് 1 ലക്ഷം എങ്ങനെ നേടാം
ഈ പദ്ധതിയില്‍ 50 രൂപ നീക്കിവച്ചാല്‍, 5 വര്‍ഷം കൊണ്ട് 1,07,050 രൂപ നേടാന്‍ സാധിക്കും. മാസം 1,500 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കില്‍, 5 വര്‍ഷത്തെ നിക്ഷേപം 90,000 രൂപയോളമാകും. 17,050 രൂപ പലിശയായി ലഭിക്കും. ദിവസം ദിവസം 50 രൂപയ്ക്കു പകരം 100 രൂപ മാറ്റിവച്ചാൽ 5 വര്‍ഷം കൊണ്ട് 2,14,097 രൂപ സമ്പാദിക്കാന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്കീം നിലവില്‍ പ്രതിവര്‍ഷം ഏകദേശം 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
പോസ്റ്റ് ഓഫീസില്‍ ആർഡി എങ്ങനെ തുടങ്ങാം?
ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസില്‍ ആർ ഡി അക്കൗണ്ട് തുറക്കാൻ 100 രൂപ മാത്രം മതി. ഇത് 10 ന്റെ ഗുണിതങ്ങളിൽ വർധിപ്പിക്കാം. 2025-ലെ നിരക്കനുസരിച്ച്, 5 വർഷത്തെ ആർ ഡി നിക്ഷേപത്തിന് 6.7% വാർഷിക പലിശ ലഭിക്കും. മൂന്ന് മാസം അടിസ്ഥാനമാക്കിയുള്ള കൂട്ടുപലിശയും ഉണ്ടായിരിക്കും.
ആദായ നികുതി കൊടുക്കുന്നവരാണെങ്കില്‍ 80C പ്രകാരം 1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും, എന്നാൽ പലിശയ്ക്ക് ടിഡിഎസ് ബാധകമാണ്. ആർഡി അക്കൗണ്ട് ഉടമകൾക്ക് മുൻകൂർ തവണകൾ (3 മാസം വരെ) നൽകാനും, അക്കൗണ്ടിന്റെ 50% വരെ ലോൺ എടുക്കാനും സൗകര്യമുണ്ട്. എന്നാൽ, 3 വർഷത്തിന് മുമ്പ് പിൻവലിക്കൽ അനുവദനീയമല്ല. 3 വർഷത്തിന് ശേഷം തുക പിന്‍വലിക്കാമെങ്കിലും പലിശ കുറയും.
ആര്‍ഡി അക്കൗണ്ടിന്റെ നേട്ടങ്ങള്‍
അഞ്ചുവര്‍ഷ കാലയളവിലേക്കുള്ള ഈ സ്കീമില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാം. ഒരാള്‍ക്ക് മാത്രമായോ, ജോയിന്റ് അക്കൗണ്ടായി മൂന്ന് പേര്‍ക്ക് ഒരുമിച്ചോ ആരംഭിക്കാം. പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പേരിലും ആര്‍ഡി അക്കൗണ്ട് എടുക്കാം. ഓരോ മാസവും കുറഞ്ഞത് 100 രൂപയോ അല്ലെങ്കില്‍ പത്ത് രൂപയുടെ ഗുണിതങ്ങളായി എത്ര രൂപാ വേണമെങ്കിലും നിക്ഷേപിക്കാം. എത്ര രൂപ നിക്ഷേപിക്കണമെന്നതിന് പരിധിയില്ല.
12 മാസത്തേക്ക് അടവ് അടച്ചുകൊണ്ട് ഒരു വര്‍ഷത്തേക്ക് അക്കൗണ്ട് നിലനിര്‍ത്തിയാല്‍ അക്കൗണ്ടിലുള്ള തുകയുടെ 50% വായ്പക്ക് അപേക്ഷിക്കാം. ആര്‍ഡി അക്കൗണ്ട് ആരംഭിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി പുതുക്കാനും സാധിക്കും. അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനിയ്ക്കോ അവകാശിയ്ക്കോ ക്ലെയിം ഫയല്‍ ചെയ്യാം.