വ്യാപര സ്ഥാപനങ്ങളിൽ നേരിട്ടെത്തി സമയം കളയാൻ പലർക്കും മടിയാണ്. അതിനാൽതന്നെ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഓൺലൈൻ ഷോപ്പിങ് കൂടിയതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ് കാർഡുകളുടെ ഡിമാൻഡ് വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഓൺലൈൻ ഷോപ്പിങ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പല ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും റിവാർഡുകളും നൽകുന്നുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിന് ഉപയോഗിക്കാവുന്ന മികച്ച 5 ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് അറിയാം.
- ക്യാഷ് ബാക്ക് എസ്ബിഐ കാർഡ്
ക്യാഷ് ബാക്ക് എസ്ബിഐ കാർഡിന്റെ ജോയിനിങ് ഫീസ് 999 രൂപയാണ് വാർഷിക ഫീസായി അടയ്ക്കേണ്ടത് 999 രൂപയാണ്. മെർച്ചന്റ് നിയന്ത്രണങ്ങളില്ലാതെ എല്ലാ ഓൺലൈൻ ഇടപാടുകൾക്കും 5% ക്യാഷ് ബാക്ക് നൽകുന്നുണ്ട്. എല്ലാ ഓഫ്‌ലൈൻ വിനിമയങ്ങൾക്കും ഫ്ലാറ്റ് 1% ക്യാഷ് ബാക്ക് കിട്ടും. പെട്രോൾ പമ്പുകളിൽ 500 രൂപ മുതൽ 3000 രൂപ വരെയുള്ള ചിലവഴിക്കലുകൾക്ക് 1% ഫ്യുവൽ സർചാർജ് വെയവറും രണ്ട് ലക്ഷം വരെയുള്ള ചെലവഴിക്കലുകൾക്ക് വാർഷിക ഫീ വെയവറും ലഭിക്കും.
- ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ജോയിനിങ് ഫീസും വാർശിക ഫീസും ഈടാക്കാത്ത ക്രെഡിറ്റ് കാർഡാണ് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്. അതുപോലെ കാർഡ് ഉപയോഗത്തിലൂടെ നേടുന്ന റിവാർഡ് പോയിന്റുകൾക്ക് പരിധിയും കാലാവധിയും (എക്സ്പയറി) നിശ്ചയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ സവിശേഷതയാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ചെലവിടുന്ന ഇടപാടുകളിൽ 5% ക്യാഷ്ബാക്ക് ഓഫർ ആമസോൺ പ്രൈം വരിക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റുള്ള ഉപയോക്താക്കൾക്ക് ആമസോണിലെ ഇടപാടുകളിൽ 3% നിരക്കിലും ക്യാഷ്ബാക്ക് നൽകുന്നു. മറ്റെല്ലാ വിനിമയങ്ങൾക്കും 1% ക്യാഷ് ബാക്ക് നൽകുന്നുണ്ട്. സിഐസിഐ ബാങ്ക് പാർട്ണർ റസ്റ്ററന്റുകളിൽ 15% ഡിസ്കൗണ്ടും എല്ലാ പെട്രോൾ പമ്പുകളിൽ നിന്നും 1% ഫ്യുവൽ സർചാർജ് വെയവറും ലഭിക്കും.
- എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്
ലൈഫ്ടൈം-ഫ്രീ കാർഡ് അഥവാ പ്രത്യേകമായ പരിപാലന ഫീസുകളൊന്നും ഈടാക്കാത്ത ക്രെഡിറ്റ് കാർഡ് ആണ് ഐഡിഎഫ്സി ഫസ്റ്റ് മില്ലേനിയ ക്രെഡിറ്റ് കാർഡ്. 2,500 രൂപയുടെ മുകളിൽ ഈ കാർഡ് ഉപയോഗപ്പെടുത്തിയുള്ള എല്ലാതരം ഇടപാടുകളും പ്രതിമാസ തവണകളായി അടയ്ക്കാവുന്ന ഇഎംഐ സംവിധാനത്തിലേക്ക് മാറ്റാനുള്ള അവസരം നൽകുന്നുണ്ട്. സിനിമ ടിക്കറ്റുകളിൽ 25% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വെൽക്കം ഓഫറായി 500 രൂപയുടെ ഗിഫ്റ്റ് കൂപ്പണും നൽകുന്നു. ജോയിനിങ് ഫീസായി 1000 രൂപയും വാർഷിക ഫീസായി 1000 രൂപയും ഈടാക്കുന്നുണ്ട്.
ഒരു കലണ്ടർ വർഷത്തിലെ ഒരു പാദത്തിൽ കുറഞ്ഞത് 1 ലക്ഷം രൂപ ചെലവഴിച്ചാൽ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും.
- ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്
മറ്റൊരു മികച്ച ക്യാഷ്ബാക്ക് കാർഡുകളിൽ ഒന്നാണ് ഇത്. ജോയിനിങ് ഫീസ് 499 രൂപയാണ്. വാർഷിക ഫീസ്- 499 രൂപയാണ് ഇതിനായി ചിലവാക്കേണ്ടത്. ഗൂഗിൾ പേ വഴിയുള്ള യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾക്കും റീചാർജുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക്, സ്വിഗ്ഗി, സൊമാറ്റോ, ഒല എന്നിവയിൽ ചിലവഴിക്കുന്ന തുകയ്ക്ക് 4 ശതമാനം ക്യാഷ്ബാക്ക് എന്നിങ്ങനെയാണ് ലഭ്യമായ ആനുകൂല്യങ്ങൾ. ചെലവഴിക്കൽ അനുസരിച്ച് ഒരു വർഷം 4 കോംപ്ലിമെന്ററി ഡൊമസ്റ്റിക് ലോഞ്ച് വിസിറ്റുകൾ വരെ ലഭിക്കും. 400 രൂപ മുതൽ 4000 രൂപ വരെയുള്ള ചെലവഴിക്കളുകളിൽ 1% ഫ്യുവൽ സർചാർജ് വെയവർ എല്ലാ പെട്രോൾ പമ്പുകളിൽ നിന്നും ലഭിക്കും.