ആലപ്പുഴ : പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും യാത്രാമധ്യേ ഏജൻ്റിൻ്റെ ജീവനക്കാരൻ്റെ കൈയ്യിൽ നിന്നും നഷ്‌ടപ്പെട്ടു.ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽ നിന്ന് കളഞ്ഞു പോയത്.
സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിരിക്കുകയായിരുന്നു.വളഞ്ഞ വഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്‌ടപ്പെട്ട വിവരമറിയുന്നത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്.
വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ നഷ്‌ടപ്പെട്ടത് എന്ന് കരുതി അന്വേഷിച്ചു എങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകി.