തൃശ്ശൂർ : കനത്ത മഴയിൽ വീടിന്റെ പുറകു വശത്തുള്ള മതിൽ ഇടിഞ്ഞു യുവതി ഉൾപ്പെടെ തോട്ടിലേക്ക് വീണു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മാരാത്തേതിൽ എംഎച്ച് ഷാനവാസിന്റെ തൃശൂർ ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപത്തെ വീടിൻ്റെ പിൻഭാഗം ഇടിഞ്ഞ് ഭാര്യ ഷീനയാണ് തോട്ടിലേക്ക് വീണത്.
വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിൻ്റെ വീടിനോട് ചേർന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ഈ ഭാഗത്ത് കറിവേപ്പില പറിക്കുവാനായി പോയ നേരത്താണ് മതിൽ ഇടിഞ്ഞു വീണത്. കരിങ്കല്ല് ഉൾപ്പെടെ തകർന്ന് കല്ലും മണ്ണും ഉൾപ്പെടെ ഷീന താഴേക്ക് പതിക്കുകയായിരുന്നു. കരിങ്കൽ ഭിത്തിയ്ക്ക് ആറുമീറ്ററോളം ഉയരമുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. തുടർന്ന് അപകടത്തിൽപ്പെട്ട ഷീനയെ കോണിയിലൂടെ മുകളിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേൽക്കാതെ ഷീന രക്ഷപെട്ടു .