ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭീഷണിക്ക് മറുപടിയുമായി ഹൈദരാബാദ് എംപിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായി അസദുദ്ദീൻ ഒവൈസി. പാകിസ്ഥാൻ നേതാവ് വിഡ്ഡിത്തം പറയുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയെ ആക്രമിക്കുമെന്ന് പറയുന്നത് വ്യാമോഹം മാത്രമാണ്. സിന്ധുനദീജലം തടഞ്ഞുള്ള ഇന്ത്യയുടെ നീക്കത്തെ ഏതെങ്കിലും തരത്തിൽ എതിർത്താൽ പാകിസ്ഥാൻ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഒവൈസിയുടെ മറുപടി.
ഇന്ത്യയുടെ ദീർഘദൂര, സൂപ്പർസോണിക് മിസൈലിനെ ഓർമിപ്പിച്ചാണ് ഒവൈസിയുടെ മറുപടി. ഭീഷണിയൊന്നും വിലപോകില്ല, ഞങ്ങളുടെ കയ്യിൽ ബ്രഹ്മോസുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന വാർത്ത ലഭിക്കുമ്പോൾ നീന്തൽ വേഷത്തിലായിരുന്നു ലുലുഗ്രൂപ്പെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ മറുപടി. എന്തൊരു വിഡ്ഡിത്തരമാണ് അദ്ദേഹം പറയുന്നതെന്നും ഒവൈസി പരിഹസിച്ചു.
അദ്ദേഹം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അത്തരം ഭാഷ ഇന്ത്യയെ ബാധിക്കില്ല.സിന്ധു നദീജല കരാർ സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. നിങ്ങളുടെ വഴികൾ ശരിയാക്കുന്നതിനു പകരം നിങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ അത് ഇന്ത്യയോട് വിലപോകില്ലെന്നും ഒവൈസി പ്രതികരിച്ചു. 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂരും അതിനെ തുടർന്ന് സിന്ധു നദിജല കാരാർ റദ്ദാക്കിയുള്ള ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയുണ്ടായത്.
പാകിസ്ഥാൻ “ഭീകരതയ്ക്കുള്ള വെള്ളവും വെളിച്ചവും അവസാനിപ്പിക്കുന്നത് വരെ ഉപരോധം തുടരുമെന്നായിരുന്നു ഇന്ത്യയുടെ നയം. 1960 ലെ ജല പങ്കിടൽ കരാർ നിർത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇസ്ലാമാബാദിൽ ഒരു പരിപാടിയിൽ സംസാരിക്കവെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വാദം ഇന്ത്യ്ക്ക് പാകിസ്ഥാന്റെ ഒരുതുള്ളി വെള്ളം പോലും തടഞ്ഞുവവയ്ക്കാനാകില്ലയെന്നാണ്. . ഞങ്ങളുടെ കുടിവെള്ളം നിങ്ങൾ നിങ്ങൾ ഭീഷണിപ്പെടുത്തി. അത്തരമൊരു നീക്കത്തിന് ഇന്ത്യ ശ്രമിച്ചാൽ, പാകിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം പഠിപ്പിക്കുമെന്നായിരുന്നു ഷെരിപിന്റെ പ്രസംഗം. ഇതിനാണ് ഒവൈസിയുടെ അതേ നാണയത്തിലുള്ള മറുപടി.