ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ സൈനികർക്കു ഭക്ഷണമെത്തിച്ച 10 വ​യ​സു​കാ​രന്‍റെ പഠനം ഏറ്റെടുത്ത് കരസേന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സി​ന്ദൂ​റിനിടെ സൈ​നി​ക​ർ​ക്കു ഭ​ക്ഷ​ണ​വും കുടിവെള്ളവുമെത്തിച്ച ധീരനായ ബാലന്‍റെ പഠനച്ചെലവ് ഏറ്റെടുത്ത് കരസേന. ശ്വൻ സിം​ഗി​ന്‍റെ പ​ഠ​നച്ചെ​ല​വാണ് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ആരോ ഡി​വി​ഷ​ൻ ഏ​റ്റെ​ടുത്തത്. ഫി​റോ​സ്‌​പുര്‍ ക​ന്‍റോ​ണ്‍​മെ​ന്‍റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ടി​ഞ്ഞാ​റ​ൻ ക​മാ​ൻ​ഡ് ജ​ന​റ​ൽ ഓ​ഫി​സ​ർ ക​മാ​ൻഡ​ർ ​ഇ​ൻ ​ചീ​ഫ് ലെ​ഫ്. ജ​ന​റ​ൽ മ​നോ​ജ് കു​മാ​ർ കാ​ടി​യാ​ർ ശ്വ​ൻ സിംഗിനെ ആ​ദ​രി​ച്ചു. ധീരനായ ബാലൻ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

അതിർത്തിയിൽ പാക്കിസ്ഥാനുമായി പോരാട്ടം തുടരുന്പോൾ താ​രാ​വാ​ലി ഗ്രാ​മ​ത്തി​ലെ സൈ​നി​ക​ർ​ക്ക് ഭ​ക്ഷ​ണ​വും കുടിവെള്ളവും എ​ത്തി​ച്ചുന​ൽ​കി​യി​രു​ന്ന​ത് ശ്വ​ൻ സിം​ഗ് ആ​യി​രു​ന്നു. കനത്ത ഷെൽ ആക്രമണവും വെയിവയ്പും നടക്കുന്നതിനിടെയിൽപ്പോലും ധീരനായ ബാലൻ ഭക്ഷണം, വെ​ള്ളം, ചാ​യ, പാ​ൽ, ല​സ്സി തുടങ്ങിയവ സൈ​നി​ക​ർ​ക്കു എ​ത്തിച്ചുനൽകി.

ത​ന്‍റെ മ​ക​ന്‍റെ പ്ര​വൃ​ത്തി​യി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ആ​രും പ​റ​യാ​തെ ത​ന്നെ ഇ​ങ്ങ​നെ​യൊ​രു പ്രവൃത്തി ഏ​റ്റെ​ടു​ത്ത​തി​ൽനി​ന്ന് അ​വ​ന്‍റെ ദേ​ശ​സ്നേ​ഹം എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും ശ്വന്നിന്‍റെ പി​താ​വ് പ​റ​ഞ്ഞു. ഭാവിയിൽ ആരായിത്തീരണമെന്ന ചോദ്യത്തിന്, സൈ​ന്യ​ത്തി​ൽ ചേ​രണമെന്നും രാജ്യസേവനം ചെയ്യണമെന്നുമായിരുന്നു ശ്വൻ സിംഗിന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *