തിരുവനന്തപുരം : മലയാളി കായിക പ്രേമികളുടെ നെഞ്ചിടിപ്പാക്കാൻ അവരെത്തുകയാണ്. അർജന്റീന താരങ്ങൾ മലയാള മണ്ണ് തൊടും. ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.
അർജന്റീനിയൻ ഫുഡ്ബോൾ മാനേജ്മെന്റുമായി സർക്കാർ ചർച്ച നടത്തി. ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.