തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ നീക്കം. ക്ഷേത്ര ഭരണസമിതിയുൾപ്പെടുന്ന ട്രസ്റ്റും ഉപദേശകസമിതിയുമാണ് കൂടിയാലോചന നടത്തിയത്. സുപ്രീംകോടതിയെ സമീപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മുൻപ് ബി നിലവറ തുറക്കാനുള്ള ശ്രമം അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള നിധി ശേഖരമിരിക്കുന്ന ക്ഷേത്രം കേന്ദ്ര സേനകളുടേയും പൊലീസിന്റെയും നിരീക്ഷണത്തിലായത്. ബി നിലവറ തുറന്ന് കണക്കെടുപ്പ് നടത്തിയാല്‍ ആരുടേയും വിശ്വാസം വ്രണപ്പെടില്ലെന്നും ഇക്കാര്യം ക്ഷേതം ട്രസ്റ്റുമായി ചര്‍ച്ച ചെയ്യണമെന്നും സുപ്രീംകോടതി 2017ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് കവടിയാർ രാജകുടുംബം എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് സർക്കാരും രാജകുടുംബവും തമ്മിലുള്ള എതിർപ്പ് നിയമയുദ്ധത്തിലേക്ക് എത്തിയത്. ഇത് രാജ്യതലത്തിൽ തന്നെ ചർച്ചയായിരുന്നു. സ്വാമിക്ഷേത്രത്തിൽ കവടിയാർ കൊട്ടാരത്തിനുള്ള അധികാരം നിയമയുദ്ധത്തിലൂടെ നേടിയെടുത്തതും വാർത്തയായി.
നേരത്തെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് രാജകുടുംബം അറിയിച്ചതോടെയാണ് വിഷയം ഹൈക്കടതിയിൽ എത്തിയതും പിന്നീട് സുപ്രീംകോടതി വരെ കേസ് എത്തിയതും.. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്നും തന്ത്രി സമൂഹവും ഇതിനെ എതിര്‍ക്കുമെന്നും മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പ്രതികരിച്ചിരുന്നത്.
2017 ൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ കവടിയാര്‍ കൊട്ടാരത്തിലെത്തി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. രണ്ടു തട്ടുകളായാണു ബി നിലവറയുള്ളത്. അടച്ചിരിക്കുന്നതു കരിങ്കൽ വാതിലുകൾ ഉപയോഗിച്ച്. ഇതു തുറക്കാൻ നിലവിൽ സംവിധാനമില്ല. നിലവറ തുറക്കണമെങ്കിൽ വാതിലുകൾ തകർക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തുമെന്നു വാദം.
ബി ഒഴികെയുള്ള നിലവറകൾ മുൻപു തുറന്നു കണക്കെടുപ്പു നടത്തിയിട്ടുണ്ട്. 2011 ജൂൺ 30നാണ് അവസാനമായി ബി നിലവറ തുറക്കാൻ ശ്രമിച്ചത്. പരിശോധക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാൽ മുറിഞ്ഞു നിലവറയിൽ രക്തം വീണതോടെ ദേവഹിതത്തിന് എതിരാണെന്ന് കാട്ടി ഈ ശ്രമം ഉപേക്ഷിച്ചിരുന്നു.
അതിനാൽ തന്നെ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവുമെച്ചിയിരുന്നു.
എ നിലവറയിൽനിന്നു ലഭിച്ചത് സ്വർണാഭരണങ്ങൾ, സ്വർണക്കട്ടികൾ, രത്നങ്ങൾ, സ്വർണവിഗ്രഹങ്ങൾ എന്നിവയായിരുന്നു. ഇ.എഫ് നിലവറകളും ഇതിന് സമാനമായ രീതിയിൽ എണ്ണിയാലൊടുങ്ങാത്ത സ്വത്ത് ശേഖരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരം ഇരിക്കുന്നത് ശ്രീപത്മനാഭന്റെ നടയിലാണെന്നാണ് കണക്കുകളും. അതിനാൽ തന്നെ ഈ സ്വത്തുക്കൾ അമൂല്യമായി തന്നെ ക്ഷേത്രം സൂക്ഷിക്കണമെന്നായിരുന്നു ആവശ്യം.
സി, ഡി നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നത്. ഇത് അൽപശി ഉത്സവം ഉൾപ്പെട പ്രധാനപ്പെട്ട ഉത്സവാനാളുകളിൽ ഭഗവാന് ചാർത്താറുണ്ട്.. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. എ നിലവറയിൽ കണക്കെടുത്തപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബി നിലവറ തുറക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ ഇതിനെ എതിർത്ത് രാജകുടുംബം രംഗത്തെത്തി.