തിരുവന്തപുരം :സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി പറഞ്ഞു. മികച്ച വിജയം നിലമ്പൂരിൽ യുഡിഎഫ് നേടും.
അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്നും എ കെ ആൻ്റണി പറഞ്ഞു.കെയർടേക്കർ സർക്കാരാണ് നിലവിൽ ഭരിക്കുന്നത്.യു ഡി എഫിന്റെ വിജയം 2026 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് ആണെന്ന് ആന്റണി പറഞ്ഞു.