തിരുവനന്തപുരം :സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ കുരുന്നെത്തി. ജൂൺ മാസത്തിലെത്തിയ അതിഥിയ്ക്ക് ജൂൺ എന്നാണ് പേരിട്ടിരിക്കുന്നത്.നാലു ദിവസം മാത്രം പ്രായമുളള പെൺ കുഞ്ഞാണ്. 2.700 കി.ഗ്രാം ഭാരമുണ്ട്.തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ജൂണിനെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.