താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ അവസാനിക്കും. 4 മണിയോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുൻതൂക്കം. ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ടുപേർ. പത്രിക നൽകിയെങ്കിലും ജഗദീഷും, ജയൻ ചേർത്തലയും, രവീന്ദ്രനും പിന്മാറിയതയാണ് വിവരം. ഇത്തവണ വനിത പ്രസിഡൻറ് മതി എന്ന സംഘടനയിലെ പൊതുവികാരവും ശ്വേതയ്ക്ക് അനുകൂലമാണ്. വനിതാ പ്രസിഡന്റ് വരട്ടെയെന്ന തരത്തിൽ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. ശ്വേത ജയിച്ചാൽ അമ്മയുടെ ആദ്യ വനിതാ പ്രസിഡൻറ് എന്ന പദവിയും ഇവരെ തേടിയെത്തും. ഇതിനിടെ പത്രിക പിൻവലിച്ച രവീന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.
ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരിക്കും എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ബാബുരാജ്. ആരോപണ വിധേയരായ ആളുകൾ മത്സരിക്കുന്നുണ്ട് എങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് അവരെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ കഴിയുമെന്ന് മുതിർന്ന താരങ്ങൾ വ്യക്തമാക്കുന്നു. ബാബുരാജ് പിന്മാറണമെന്ന് പലരും നേരിട്ട് ആവശ്യപ്പെ ടുന്നുണ്ടെങ്കിലും ഇനിയും നിലപാട് വ്യക്തമാക്കിയട്ടില്ല.
അതേസമയം താരസംഘടന അധികാരസ്ഥാനത്ത് വന്നാൽ സംഘടനയിലെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കുമെന്നുംഅമ്മയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നടൻ ദേവൻ. അധികാരസ്ഥാനത്ത് വന്നാൽ സംഘടനയിലെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കുമെന്നും നടൻ. നേരത്തെ വനിതാ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി നടൻ ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശപത്രിക പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു.
നോമിനേഷൻ കൊടുത്തത് എതിരാളിയെ നോക്കിയല്ലെന്നും ആരു മത്സരിച്ചാലും താൻ മത്സരരംഗത്ത് ഉണ്ടാകുമെന്ന് ദേവൻ പറഞ്ഞു. ഒരു പാനലിലും ആയിരിക്കില്ല മത്സരിക്കുക. 80% അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. സ്ത്രീ സമത്വം നല്ലതാണെങ്കിലും പുരുഷന്മാർ കൊടുക്കുന്ന ദാനമാകരുത് സ്ത്രീകളുടെ പദവി. വാർത്താ സമ്മേളനം നടത്തിയാൽ നോമിനേഷൻ തള്ളുമെന്ന് ചിലർ ഭീഷണിപ്പെടുത്തി. അങ്ങനെ വന്നാൽ കോടതിയെ സമീപിക്കുമെന്നും ദേവൻ പറഞ്ഞു.
വിഘടിച്ചു നിൽക്കുന്നവരെ ഒന്നിപ്പിക്കുകയാണ് തന്റെ ദൗത്യം. അധികാര സ്ഥാനത്ത് വന്നാൽ സംഘടനയിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുമെന്നും നടൻ വ്യക്തമാക്കി. നേരത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ശ്വേതാ മേനോന് പിന്തുണ നൽകി ജഗദീഷ് മത്സരരംഗത്തു നിന്ന് പിന്മാറിയേക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ദേവനെയും ജഗദീഷിനെയും കൂടാതെ അഞ്ചുപേർ കൂടി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിൽ ജോയ് മാത്യുവിന്റെ പത്രിക തള്ളിയതിനെ തുടർന്ന് ആറു പേരാണ് മത്സ ര രംഗത്ത് ഉണ്ടായിരുന്നത്. ഈ മാസം 31നാണ് നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി.