കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ 22ന് കൊച്ചിയിൽ നടക്കും. സംഘടനയുടെ ഭാവി നേതൃത്വത്തെ കുറിച്ചുള്ള പ്രധാന തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകും എന്നാണ് സൂചന. മോഹൻലാൽ വീണ്ടും പ്രസിഡൻറ് സ്ഥാനത്തേക്ക് വരും എന്നാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങൾ അഭിപ്രായപ്പെടുന്നത്. ചില താരങ്ങൾക്കെതിരെ പീഡന ആരോപണങ്ങൾ ഉണ്ടായതിനെ തുടർന്ന് അഡ്ഹോക് കമ്മറ്റിയാണ് സംഘടനയുടെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിൽ നിലവിലുള്ള ഭാരവാഹികൾക്ക് സ്ഥാനങ്ങളിൽ തുടരാൻ അനുമതി നൽകിയേക്കും. പൊതു യോഗത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയില്ല എന്നും റിപ്പോർട്ട് ഉണ്ട്. നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിനും ട്രഷറർ സ്ഥാനമൊഴിഞ്ഞ ഉണ്ണി മുകുന്ദിനും പകരം പുതിയ ഭാരവാഹികളെ നിയമിക്കും. മത്സരം ഇല്ലാതെയാകും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ജനറൽസെക്രട്ടറിയായിരുന്നു സിദ്ദിഖ് ഉൾപ്പെടെയുള്ള ചില ഭാരവാഹികൾ പീഡനാരോപണങ്ങൾ ഉയർന്നിരുന്നു ഇതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ രാജി വെക്കുകയും ഭരണ സമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു .