തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ഇന്ന് രാത്രി പത്തിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ സംസ്ഥാന മന്ത്രിമാരും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ജില്ലാ കളക്ടര്‍ അനു കുമാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്നു സ്വീകരിക്കും.
നാളെ രാവിലെ പതിനൊന്നിന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. അതിനു ശേഷം നാലു മണിയോടെ കണ്ണൂരിലേക്കു പോകും. കണ്ണൂരിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം ഡല്‍ഹിയിലേക്കു മടങ്ങും.