ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആമസോൺ ;ഫ്ളിപ് കാർട്ടിനും മീഷോയ്ക്കും വെല്ലുവിളി ആയേക്കും

ഡൽഹി : ഇന്ത്യയിൽ 25000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അമേരിക്കൻ ഇ-കൊമേഴ്സ് കമ്പനി ആമസോൺ തീരുമാനിച്ചതായി റിപ്പോർട്ട്. രാജ്യത്തേക്ക് കൂടുതൽ വ്യാപാര ശൃംഖല വർധിപ്പിച്ച് സേവനങ്ങൾ കൂടുതൽ ഇന്ത്യക്കാരിൽ എത്തിക്കുന്നത്തിന്റെ ഭാഗമായായിട്ടാണ് പുതിയ പ്രഖ്യാപനം .ഇന്ത്യയുടെ ഈ കൊമേഴ്സ് വ്യവസായമേഖല അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആമസോൺ നിക്ഷേപ വാർത്ത പുറത്തു വന്നിരിക്കുന്നത്.

കൂടുതൽ നിക്ഷേപം നടത്തി കമ്പനിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനാണു തീരുമാനം .ഇതിലൂടെ വ്യാപാര ശൃംഖല വർദ്ധിപ്പിച്ചു , ഡെലിവറി സംവിധാനം മെച്ചപ്പെടുത്താനും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും കഴിയും എന്നാണ് കമ്പനി കണക്കാക്കുന്നത്. യുവാക്കൾക്കിടയിലെ ഓൺലൈൻ ഷോപ്പിംഗ് ആഭിമുഖ്യം വർധിപ്പിച്ചത് ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചയ്ക്ക് ഏറെ നേട്ടമായിട്ടുണ്ട്.
ആമസോൺ ഇൻറെ നിക്ഷേപം ഇന്ത്യയുടെ മറ്റ് ഇ കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ട്,മീഷോ പോലുള്ള കമ്പനികൾക്ക് വെല്ലുവിളി ആകുമോ എന്നാണ് അറിയേണ്ടത്. വരും കാലങ്ങളിൽ കൂടുതൽ ഇ കൊമേഴ്സ് കമ്പനികൾ രാജ്യത്തു വർധിച്ച തോതിൽ നിക്ഷേപം നടത്തും എന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *