ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു. ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട് കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്.എട്ടു പേരാണ് തിരയിൽപെട്ടത്. ഏഴു പേർ രക്ഷപ്പെട്ടു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.