എയർ ന്യൂസിലാൻഡിന്റെ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ( സി.ഇ.ഒ) ആയി ഇന്ത്യൻ വംശജൻ നിഖിൽ രവിശങ്കർ നിയമിതനായി. നിലവിൽ എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറായ രവിശങ്കർ ഒക്ടോബർ 20 ന് ഗ്രെഗ് ഫോറാനിൽ നിന്ന് സ്ഥാനമേറ്റെടുക്കും. ദി ന്യൂസിലാൻഡ് ഹെറാൾഡിന്റെ റിപ്പോർട്ട് ചെയിതിരിക്കുന്നത് പ്രകാരം
എയർ ന്യൂസിലാൻഡ് മേധാവി സ്ഥാനത്ത് നിന്ന് താൻ സ്ഥാനമൊഴിയുമെന്ന് മാർച്ചിൽ ഫോറാൻ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് എയർ ന്യൂസിലൻഡിനെ നയിക്കാൻ ഒരു ഇന്ത്യക്കാരനെത്തുന്നത്.
ഓക്ക്‌ലാൻഡ് സർവകലാശാലയിൽ നിന്ന് സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ് ബിരുദം (ഓണേഴ്‌സ്) എന്നിവയിൽ ബിരുദം നേടിയ നിഖിൽ, യൂണിവേഴ്‌സിറ്റിയുടെ സ്ട്രാറ്റജിക് സിഐഒ പ്രോഗ്രാമിന്റെ ഉപദേഷ്ടാവും മെന്ററുമാണ്. അഞ്ച് വർഷമായി എയർലൈനിലെ ഡിജിറ്റൽ മേഖലയിലാണ് രവിശങ്കർ പ്രവർത്തിക്കുന്നത്. ഈ കാലയളവിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, കസ്റ്റമർ എക്സ്പീരിയൻസ്, ലോയലിറ്റി സർവീസ് മേഖലയിൽ കമ്പനിയെ നവീകരിക്കാൻ രവിശങ്കറിന്റെ ഇടപെടലിനും സേവന മികവിനും സാധിച്ചിട്ടുണ്ട്. നിയമനം പ്രഖ്യാപിച്ചുകൊണ്ട് എയർ ന്യൂസിലൻഡ് ബോർഡ് ചെയർപേഴ്‌സൺ ഡാം തെരേസ് വാൽഷ് പ്രതികരിച്ച് രംഗത്തെത്തി.
“ഞങ്ങൾ എപ്പോഴും ധൈര്യശാലികളാണ്, സഹകരിക്കാനും നയിക്കാനും ഭയപ്പെടുന്നില്ല. നമ്മുടെ ശക്തമായ അടിത്തറയെ കെട്ടിപ്പടുക്കാനും ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിഖിലിന് കഴിയുന്നു. ബോർഡ് വിപുലമായ ഒരു അന്താരാഷ്ട്ര അന്വേഷണം നടത്തി, നിഖിലിന്റെ സേവനം ശക്തമായി കടന്നുപോകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്,” വാൽഷ് പ്രതികരിച്ചു. എയർലൈനിന്റെ ഭാവിയോടുള്ള അദ്ദേഹത്തിന്റെ അഭിലാഷവും ജന-നേതൃത്വ നൈപുണ്യവും, മികവും ഡിജിറ്റൽ സാക്ഷരത, ആഗോള കാഴ്ചപ്പാടും, ബന്ധങ്ങൾ എന്നിവയിലേക്കുള്ള അദ്ദേഹത്തിന്റെ പരിശ്രമവും, എയർലൈനിനോടും ന്യൂസിലൻഡിനോടുമുള്ള അദ്ദേഹത്തിന്റെ ആഴമായ കരുതലും എന്നും എടുത്ത് പറയേണ്ടതാണെന്നും ” വാൽഷ് കൂട്ടിച്ചേർത്തു.