രാജസ്ഥാൻ : ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തിൽ യുദ്ധവിമാനം തകർന്ന് രണ്ടു ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ മരിച്ചു. ഒരു പൈലറ്റിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായും രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. രത്തൻഗഡ് തെഹ്‌സിലിലെ ഭാനോഡ ഗ്രാമത്തിലെ രാജൽദേശർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രണ്ട് പൈലറ്റുമാർ വിമാനത്തിലുണ്ടായിരുന്നുവെന്ന് അറിയിച്ചു . വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ അപകടസ്ഥലത്തേക്ക് പുറപ്പെട്ടതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനത്തിന്റെ ഇരട്ട സീറ്റർ പരിശീലന പതിപ്പായിരുന്നു ഈ വിമാനം. ഉച്ചയ്ക്ക് 1.25 ന് സൂറത്ത്ഗഡ് വ്യോമതാവളത്തിൽ നിന്ന് രണ്ട് പൈലറ്റുമാരുമായിട്ടാണ് പറന്നുയർന്നതു. വലിയ ശബ്ദം കേട്ടതായും വയലുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞു. വ്യോമസേനയ്ക്ക് രാജസ്ഥാനിൽ നിരവധി താവളങ്ങളുണ്ട്, അതിൽ ഒന്ന് ജോധ്പൂരിലും മറ്റൊന്ന് ബിക്കാനീറിലും ആണുള്ളത്.
ഈ വർഷത്തെ മൂന്നാമത്തെ ജാഗ്വാർ യുദ്ധവിമാന അപകടമാണിത്. മാർച്ച് 7 ന് ഹരിയാനയിലെ പഞ്ച്കുലയിൽ ഒരു ജാഗ്വാർ വിമാനം തകർന്നു വീണിരുന്നു . ഏപ്രിൽ 2 ന് മറ്റൊന്ന് തകർന്നുവീണു. ഗുജറാത്തിലെ ജാംനഗർ എയർഫീൽഡിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു രാത്രി ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സീറ്റർ ജാഗ്വാർ വിമാനം തകർന്നു വീഴുകയായിരുന്നു .
ഇന്ത്യൻ വ്യോമസേനയുടെ കണക്കനുസരിച്ച്, പറക്കലിനിടെ ഒരു സാങ്കേതിക തകരാർ സംഭവിച്ചുവെന്നും എയർഫീൽഡിനും സമീപത്തെ ജനവാസ മേഖലകൾക്കും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പൈലറ്റുമാർ പുറത്തേക്ക് ഇറങ്ങിയതാണെന്നും പറയുന്നു. കൂടുതൽ അന്വേഷണം നടക്കുന്നു,