അഹമ്മദാബാദ് വിമാനാപകടം: നഷ്ടപരിഹാരം വൈകുന്നു; വിമർശനവുമായി യുഎസ് അഭിഭാഷകൻ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം​ഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തിയ എയർ ഇന്ത്യ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് അഭിഭാഷകൻ മൈക്ക് ആൻഡ്രൂസ് രം​ഗത്ത്. നിലവിൽ ഡ്രൈീംലൈനർ എവൺ 171 വിമാനാപകടത്തിൽ 65 കുടുംബങ്ങൾക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നത് മൈക്ക് ആൻഡ്രൂസാണ്. കാലതാമസത്തിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രത്തൻ ടാറ്റ ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ ഒരിക്കലും ഈ സമീപനം ഉണ്ടാകുമായിരുന്നില്ല. മനുഷത്വത്തിന് മൂല്യം നൽകുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മൈക്ക് ഓർമിപ്പിച്ചു. ദു:ഖിതരായ എത്രയോ കുടുംബാംഗങ്ങളെ സഹായിച്ചിട്ടുള്ള വ്യക്തിയാണ് രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ ജോലിയിലെ നീതിപരമായ ഇടപെടലിനെ കുറിച്ചും ജീവനക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ കുറിച്ചും ഓർമിപ്പിച്ചാണ് വിമർശനം തുടർന്നത്.

കിടപ്പിലായ ഒരമ്മയുടെ ഏകമകനാണ് വിമാനദുരന്തത്തിൽ ലോകത്തോട് വിടപറഞ്ഞത്. അവരുടെ അത്താണിയാണ് നഷ്ടപ്പെട്ടത്. ദുരിതനുഭവിക്കുന്ന ആ മാതാവിന് നഷ്ടപരിഹാരം എളുപ്പമാക്കേണ്ടത് എയർ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഇന്ന് രത്തൻ ടാറ്റ ഉണ്ടായിരുന്നെങ്കിൽ ഈ ഉദ്യോ​ഗസ്ഥർ നടപടി നേരിട്ടേനെയെന്നും മൈക്ക് ഓർമിപ്പിച്ചു. വിമാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് യുഎസ് അഭിഭാഷകൻ മാധ്യമങ്ങളോട് ആവർത്തിക്കുകയും ചെയ്തു.

എയർ ഇന്ത്യ അപകടത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയാൽ, മോൺട്രിയൽ കൺവെൻഷന്റെ പരിധിയിൽ വരാൻ സാധ്യതയുണ്ട്. അപകടത്തിൽ മരണപ്പെട്ട 229 യാത്രക്കാരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇടക്കാല നഷ്ടപരിഹാരമായിരുന്നു എയർ ഇന്ത്യ പ്രഖ്യാപിച്ചത്. തുക വൈകുന്നതിലെ കാലതാമസത്തിന് എതിരായാണ് പ്രതിഷേധം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *