സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്; വൃത്തിയാക്കൽ നടക്കുന്നില്ലെന്ന് പരാതി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്. ശനിയാഴ്‌ച രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാ ഗത്തായാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഹൗസ്കീപ്പിങ് വിഭാഗം പാമ്പുപിടിത്തക്കാരെ എത്തിച്ച് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തി. തുടർന്ന് നടത്തിയ ശ്രമത്തിൽ പാമ്പിനെ പിടികൂടി.

അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്. ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയറ്റിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽ ഇതേഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് പാമ്പിനെ കണ്ടെത്തിയിരുന്നു. ഈ പ്രദേശം വൃത്തിയാക്കാനുള്ള ശ്രമമുണ്ടാകുന്നില്ലെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *