ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം വാങ്ങും : നിർമാതാക്കളുടെ സംഘടന

കൊച്ചി : സിനിമാപ്രവർത്തകരിൽ നിന്ന് ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം എഴുതി വാങ്ങുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ടു താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. നടി നടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്ന് സംഘടന പറഞ്ഞു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും .ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും.

സിനിമ ലൊക്കേഷനുകളിൽ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നു എന്ന് പരാതി ഉയർന്നിരുന്നു. ചില വനിതാ സിനിമ പ്രവർത്തകർ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *