ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമം; നടി മീനു മുനീർ അറസ്റ്റിൽ

ചെന്നൈ: ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ച കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. തമിഴ്നാട് പൊലീസാണ് ഇവരെ പിടികൂടിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു .ഇവർ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ ഇവർ ഏറെ നാളായി ഒളിവിൽ കഴിയുകയായിരുന്നു. പിന്നാലെയാണ് ആലുവയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് ഇവരെ പിടികൂടുന്നത്.

മുൻപ് നടൻ ജയസൂര്യക്കെതിരെയും നടൻ ബാലസചന്ദ്രമേനോനെതിരെയും ലൈം​ഗിക പീഡന പരാതി ഉന്നയിച്ച് രം​ഗത്ത് വന്ന നടിയാണ് മീനു മുനിർ. എന്നാൽ ഈ ആരോപണത്തിൽ ബാലചന്ദ്രമേനോൻ പരാതി നൽകുകയും ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തിരുന്നു. കക്കനാട് സൈബർ പൊലീസിനാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരുന്നത്. ലൈം​ഗിക പീഡനം ആരോപിച്ച് ഹണി ട്രാപ്പിൽ കുടുക്കാനായിരുന്നു മീനു മുനീറിന്റെ പദ്ധതി. ബാലചന്ദ്രമേനോനോട് പണവും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരാകരിച്ചതോടെ ഫോൺ വഴി നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. അടുത്തിടെ ഇവർക്കൊപ്പം നിന്ന കൂട്ടുപ്രതിയായ അഭിഭാഷകനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്ത് നിരവധി നടന്മാർക്കെതിരെ മിനു മുനീർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴുപേർക്കെതിരേ ആദ്യം പരാതിനൽകി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ രംഗത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *