കൊച്ചി: സംവിധായകൻ എബ്രിഡ് ഷൈനിനും നടൻ നിവിൻ പോളിക്കും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തലയോലപ്പറമ്പ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമ്മാണത്തിന്റെ പേരിൽ ഒരുകോടി 90 ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി .ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിർമ്മാതാവുമായുള്ള സാമ്പത്തിക തർക്കവും കേസും സിനിമയുടെ മുന്നോട്ടുള്ളു കാര്യങ്ങളിൽ കനത്ത തിരിച്ചടിയായി .ബംഗ്ലാദേശിൽ ഉൾപ്പെടെ ചിത്രീകരണം നടത്തിയെങ്കിലും സിനിമ പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.