കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്ക് സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 പിന്നിട്ട എഴുത്തുകാര്‍ക്കാണ് പുരസ്‌കാരം.
കവിത- അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്)
നോവല്‍- ജി ആര്‍ ഇന്ദുഗോപന്‍ (ആനോ)
ചെറുകഥ- വി ഷിനിലാല്‍ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര)
നാടകം- ശശിധരന്‍ നടുവില്‍ (പിത്തളശലഭം)
സാഹിത്യവിമര്‍ശനം- ജി ദിലീപന്‍ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം- പി ദീപക് (നിര്‍മ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം)
ജീവചരിത്രം/ആത്മകഥ- ഡോ. കെ രാജശേഖരന്‍ നായര്‍ (ഞാന്‍ എന്ന ഭാവം)
യാത്രാവിവരണം – കെ.ആര്‍. അജയന്‍(ആരോഹണം ഹിമാലയം)
വിവര്‍ത്തനം- ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം- ജിയോ കോന്‍ഡ ബെല്ലി)
ബാലസാഹിത്യം- ഇ എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍)
ഹാസസാഹിത്യം- നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത)
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തിന് ഉപന്യാസ വിഭാഗത്തില്‍ സിബി കുമാര്‍ എന്‍ഡോമെന്റ് അവാര്‍ഡ് നേടി.