നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ ആശുപത്രിയില്‍ ചികിത്സയില്‍. പത്തനംതിട്ടയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം.
ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ അയല്‍വീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടില്‍ ആരും താമസിക്കുന്നില്ല
മരിച്ച കുഞ്ഞിന്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ നല്കിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ വച്ച് പോസ്റ്റ്മോര്‍ട്ടം അടക്കം നടപടിക്രമങ്ങളിലേക്ക് കടക്കും.