പാട്ന: വോട്ടർപട്ടികക്രമക്കേടിൽബിജെപിക്കെതിരെആഞ്ഞടിച്ച്ലോക്സഭപ്രതിപക്ഷനേതാവ്രാഹുൽഗാന്ധി. ബിജെപിഎല്ലാതെരഞ്ഞെടുപ്പിലുംജയിക്കുന്നത്അതിശയകരമാണെന്ന്പറഞ്ഞരാഹുൽഗാന്ധിഅത്കള്ളവോട്ടിലൂടെയാണെന്നുംആരോപിച്ചു. തന്റെആരോപണങ്ങൾക്ക്തെരഞ്ഞെടുപ്പ്കമ്മീഷൻമറുപടിനൽകുന്നില്ലെന്നുംരാഹുൽ. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയിലാണ് ബിജെപിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ കടന്നാക്രമിച്ചത്.
മോദിയും, എൻഡിഎയും ചേർന്ന് ജനങ്ങളുടെ സമ്പത്ത് മോഷ്ടിച്ച് ചില സമ്പന്നർക്ക് നൽകുന്നു. ബിഹാറിൽ മാത്രമല്ല, മറ്റ് ചില സംസ്ഥാനങ്ങളിലും വോട്ട് മോഷണം നടക്കുന്നു. എങ്ങനെയാണ് വോട്ട് മോഷണം നടക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലായെന്നും രാഹുൽ. അതേസമയം, തന്റേത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണെന്നും രാഹുൽ.
സിസിടിവി ദൃശ്യങ്ങൾങ്ങളോ,മറ്റ് ഡിജിറ്റൽ തെളിവുകളോ കമ്മീഷൻ നൽകുന്നില്ല ബിഹാർ ജനത വോട്ട് മോഷണം അനുവദിക്കില്ല.ബിഹാറിൽ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും,ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നു. ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്രയിൽ ചേർത്തു. ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നില്ല. ബിഹാറിലെ സസാറമില്‍ നിന്നാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ സമാപിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യം വിജയിച്ചു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരി. ഇത് പരിശോധിച്ചപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ ഒരു കോടി പുതിയ വോട്ടുകൾ മഹാരാഷ്ട്രയിൽ ചേർത്തതായി കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു. തന്റെ പക്കൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടു. എന്നാൽ വാർത്താസമ്മേളനം നടത്തിയ ബിജെപിയുടെ പക്കൽ നിന്ന് സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.