മുംബൈ: ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു. സംഭവത്തിൽ ആളപയാമില്ല. ഇൻഡിഗോ എയർബസ് എ321 വിമാനത്തിന്റെ പിൻഭാഗമാണ് റൺവേയിൽ ഇടിച്ചത്. പ്രതികൂല കാലാവസ്ഥയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചതാണ് പരാജയപ്പെട്ടത്. പിന്നാലെ വിമാനം ലാൻഡ് ചെയ്യാതെ പറന്നു പൊങ്ങി. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം മറ്റ് സുരക്ഷാ പരിശോധനകളും നടത്തി.
സമാനമായ രീതിയിൽ ഇന്ധന ചോർച്ചയെ തുടർന്ന് കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി. 41 പേരുമായി പറന്നുയര്‍ന്ന സ്റ്റാര്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് നിലത്തിറക്കിയത്. എൻജിനിലുണ്ടായ ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. തുടർന്ന് ഇതിലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി.