തൈറോയ്ഡ് പ്രശ്നമുണ്ടോ? ഈ 6 പാനീയങ്ങൾ കുടിച്ചോളൂ

തൈറോയ്ഡ് ഗ്രന്ഥി ശരിയായ അളവിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതെ വരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് തൈറോയ്ഡ്. കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമായ തൈറോയ്ഡ് ഗ്രന്ഥി, വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായാൽ ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നീ രണ്ട് രോഗാവസ്ഥകൾക്ക് സാധ്യതയുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അധികമായി ഹോർമോണുകൾ ഉത്പാദിപ്പിക്കുമ്പോൾ ഹൈപ്പർതൈറോയിഡിസം സംഭവിക്കുന്നു. അതേസമയം, ഹൈപ്പോതൈറോയിഡിസം ആവശ്യമായ അളവിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ്. തടി കുറയുന്നു, വിശപ്പ് വർധിക്കുന്നു, രക്തമിടിപ്പ് കൂടുന്നു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥ, ഇടയ്ക്കിടെ വയറ്റിൽനിന്ന് പോവുക ഇതൊക്കെയാണ് ഹൈപ്പർതൈറോയിഡസത്തിന്റെ ലക്ഷണങ്ങൾ. ചില പ്രകൃതിദത്ത പാനീയങ്ങൾ തൈറോയ്ഡ് പ്രവർത്തനത്തിന് സഹായിക്കും.

  1. നാരങ്ങ വെള്ളം

രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരളിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ഇവ രണ്ടും തൈറോയ്ഡ് പ്രവർത്തനത്തിന് പ്രധാനമാണ്.

  1. ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ ദഹനം മെച്ചപ്പെടുത്തുന്നു, കരളിലെ വിഷാംശം നീക്കം ചെയ്യുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു. തൈറോയ്ഡ് ആരോഗ്യത്തിന് അത്യാവശ്യമായ അയോഡിൻ ആഗിരണം ചെയ്യുന്നതിനെ സഹായിക്കുന്നു.

  1. മോര്

മോര് പ്രോബയോട്ടിക്‌സിന്റെ ഉറവിടമാണ്. തൈറോയ്ഡ് രോഗത്തിന്റെ പ്രധാന കാരണമായ വീക്കം കുറയ്ക്കുന്നു.

  1. ഹെർബൽ ടീ

ഹെർബൽ ടീകൾ തൈറോയ്ഡ് പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, തൈറോയ്ഡ് ആരോഗ്യത്തിന് പ്രധാനമായ സമ്മർദ്ദം നിയന്ത്രിക്കുന്നു.

  1. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തൈറോയ്ഡ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

  1. തേങ്ങാവെള്ളം

തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും തൈറോയ്ഡ് ഹോർമോൺ ഉത്പാദനം സന്തുലിതമാക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *