ആലപ്പുഴ: ട്രെയിനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ. അന്വേഷണത്തിൽ ട്രെയിനിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിലാണ് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. . കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. കുഞ്ഞിന്റെ ഡിഎൻഎയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം രാത്രി ധൻബാദിൽ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ കേസെടുത്ത റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.