കുന്നിൻ മുകളിലെ 900 ക്ഷേത്രങ്ങൾ; പാലിത്താന – തീർഥാടകരുടെ പ്രിയപ്പെട്ട ഇടം

കുന്നിൻ മുകളിലെ 900 ക്ഷേത്രങ്ങൾ. ലോകത്തിൽ തന്നെ അങ്ങനെ ഒരു സ്ഥലം വേറെ ഉണ്ടാവില്ല. അതാണ് ലോകത്തിലെ എറ്റവും വലിയ ജൈന തീർത്ഥാടന കേന്ദ്രമായ പാലിത്താന. സഞ്ചാരികൾക്ക് അത്ഭുതങ്ങളുടെ നഗരം ആണ് ഗുജറാത്തിലെ ഭാവ് നഗർ ജില്ലയിലെ പാലിത്താന. ഇവിടുത്തെ വാസ്തു വിദ്യ, മതപരമായ സാഹോദര്യം, സഹമനുഷ്യരോടുള്ള അനുകമ്പ എന്നിവയുടെ ഒരു ലോകം സന്ദർശകർക്ക് പ്രധാനം ചെയ്യൂന്നു. 

പാലിത്താനയിൽ ശത്രുഞ്ജയ മഹത്തീർത്ഥ കുന്നുകൾ ജൈന സമൂഹം പവിത്രമായി കരുതുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്. ജൈന തീർത്ഥങ്കരനായ ഗുരു ആദിത്യ നാഥ് ധ്യാനമിരുന്ന മ ലയാണ് ഇത്.  ശത്രുഞ്ജയ കുന്നുകളിൽ 900ത്തിലധികം മാർബിൾ ക്ഷേത്രങ്ങളാണ് ഉള്ളത്. ആയിരം ക്ഷേത്രങ്ങളുടെ ഏക പർവത നഗരം എന്ന റെക്കോർഡും പാലിത്താനയ്‌ക്ക്  സ്വന്തമാണ്. 

ഭൂരിഭാഗവും അവിടെ എത്തുന്ന ഭക്തർ സംഭാവന നൽകുന്ന വെള്ളിയും സ്വർണ്ണവും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആകെ 3000 ത്തോളം ക്ഷേത്രങ്ങളാണ് പാലിത്താനയിൽ ഉള്ളത്. ജൈന മതത്തിലെ ശ്വേതാംബരരുടെ തീർത്ഥാടന കേന്ദ്രമാണ് പാലിത്താന. വെളുത്ത വസ്ത്രം ധരിക്കുന്ന സന്യാസിമാരുടെ രീതിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഗുജറാത്ത്‌,  രാജസ്ഥാൻ, മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആണ് ശ്വേതാംബര ജൈന വിഭാഗങ്ങൾ ഉള്ളത്. 591 കിലോമീറ്റർ ഉയരത്തിൽ കിടക്കുന്ന കുന്നുകൾ 4 കിലോമീറ്റർ നീളമുള്ള ദുർഘടമായ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. 3800 പടികൾ ചവിട്ടി വേണം ഇവിടെ എത്താൻ. ഇവിടെ എത്തുന്നവർക്ക് ടിബറ്റിലോ, ചൈനയിലെ എത്തിയ പ്രതീതിയാണ് ഉണ്ടാവുക. 

17-ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ മകനും, ഗുജറാത്ത്‌ ഗവർണറുമായ  മുറാദ് ബക്ഷ് ഒരു പ്രമുഖ ജൈന വ്യാപാരിയായ ശാന്തിദാസ് ദവേരിക്ക് ഈ ഗ്രാമം നൽകി. തുടർന്ന് ഇവിടെ ജൈന ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു. ക്രമേണ ഇവിടം ലോകമെമ്പാടുമുള്ള ജൈന തീർത്ഥാടകരുടെ പ്രിയ ഇടമായി മാറി. ജൈനമതക്കാർക്ക് മാത്രമല്ല ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രിയപ്പെട്ടതാണ്.  2014-ൽ ലോകത്തിലെ ആദ്യത്തെ ശുദ്ധ സസ്യാഹര ഗ്രാമമായി പാലിത്താന നിയമപരമായി പ്രഖ്യാപിക്കപ്പെട്ടു. 

ആദി നാഥ്, കുമാർപാൽ, വിമൽഷാ, സമ്പ്രതി രാജാ, എറ്റവും ഉയരമുള്ള ചോമുഖ് എന്നിവയാണ് പ്രശസ്ത മായ ക്ഷേത്രങ്ങൾ. ചില നിയമങ്ങൾ ഇവിടെ കർശനമാണ്. മല കയറുമ്പോൾ ഭക്ഷണം കരുതാൻ പാടില്ല. നേരം ഇരുട്ടുന്നത്തിന് മുൻപേ പൂജാരികൾ ഉൾപ്പെടെയുള്ളവർ മലയിറങ്ങണം. 

രാജ്യത്തെ എല്ലാ പ്രധാന സ്ഥലങ്ങളിൽ നിന്നും പാലിത്താനയിലേക്ക് നേരിട്ട് ട്രെയിനുകളുണ്ട്. റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാവുന്ന പുണ്യസ്ഥലമാണിത്. പാലിത്താനയിൽ നിന്ന് 51 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭാവ്‌നഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.  നവംബർ മുതൽ മാർച്ച് വരെയാണ് ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

Leave a Reply

Your email address will not be published. Required fields are marked *