കറാച്ചി: പാകിസ്താനിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടയിൽ വെടിവയ്പ്പ് പെൺകുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 64 പേർക്ക് ഗുരുതര പരുക്കേറ്റു. ലിയാഖാത്താബാദ്, ല്യാരി, മെഹ്മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് വെടിവയ്പ്പ് നടന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് തദ്ദേശീയർ വെടിവച്ചതാണ് അപകടത്തിന് വഴി വെച്ചത്.
വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റാണ് മൂന്നുമരണം സംഭവിച്ചത്. കറാച്ചിയിലെ വിവിധയിടങ്ങളിൽ നടന്ന വെടിവെയ്പ്പിൽ പെൺകുട്ടികൾ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടെന്നാണ് രിപ്പോർട്ട്. അതിരുകടന്നആഘോഷത്തിൽ അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കോറാങ്കി മേഖലയില്‍ നടന്ന ആഘോഷ വെടിവെപ്പില്‍ സ്റ്റീഫന്‍ എന്നയാളും കറാച്ചിയിലെ അസിസാബാദിൽ നടന്ന വെടിവെപ്പില്‍ പെണ്‍കുട്ടിയുമാണ് മരിച്ചത്.
പരുക്കറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പൗരന്മാർക്ക് ആയുധം കരുതാവുന്ന നിയമമാണ് പാക് ഭരണകൂടം നൽകിയിരികുന്നത്. അതിനാൽ തന്നെയാണ് ആഘോഷം അപകടത്തിലേക്ക് എത്തിയത്. നിയമവിരുദ്ധമായ ആയുധ വിപണന കേന്ദ്രങ്ങളായും ആയുധ ഉപയോഗത്താലും കുപ്രസിദ്ധമാണ് കറാച്ചി നഗരം.